updated on:2018-01-12 04:29 PM
കാസര്‍കോട് ജില്ലക്ക് അഭിമാനമായി സി.ജെ.എച്ച്.എസ്.എസ് ചെമനാട്

www.utharadesam.com 2018-01-12 04:29 PM,
കാസര്‍കോട്: വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയ ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ ജില്ലക്ക് അഭിമാനമായി മാറുന്നു. രണ്ടു വര്‍ഷമായി സയന്‍സ് ഫെയറില്‍ ജില്ലയില്‍ കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളാണ് ഇത്. നേരത്തെ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് നേടിയ ഗോകുല്‍ ജി. നായര്‍ ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ എല്ലായ്‌പ്പോഴും ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. 2010ല്‍ കോഴിക്കോട്ട് കലോത്സവം നടന്നപ്പോള്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്‌കൂളിലെ വിശാല്‍ എന്ന വിദ്യാര്‍ത്ഥിക്കായിരുന്നു. അന്ന് പരിചമുട്ട് ടീമിനും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. 2011ല്‍ കോട്ടയത്ത് കലോത്സവം നടന്നപ്പോള്‍ എച്ച്.എസ്.എസ് മൈം ഷോ, പരിചമുട്ട് എന്നിവയില്‍ ഒന്നാം സ്ഥാനം നേടി. എച്ച്.എസ് പരിചമുട്ടുകളി ടീമും ഒന്നാം സ്ഥാനം നേടിയിരുന്നു. 2010 മുതല്‍ തുടര്‍ച്ചയായി 4വര്‍ഷം എച്ച്.എസ്.എസ് ടീം ഗ്രൂപ്പ് ഡാന്‍സില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയത് മികച്ച നേട്ടം തന്നെയാണ്. ഇവിടത്തെ 63 കുട്ടികള്‍ 15 ഇനങ്ങളിലാണ് മത്സരിച്ചത്. വട്ടപ്പാട്ട്, ഒപ്പന, മൈം, നാടന്‍പാട്ട്, വഞ്ചിപ്പാട്ട്, ദഫ് എന്നീ ഗ്രൂപ്പിനങ്ങളില്‍ മത്സരിച്ചു. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 73 പോയിന്റ് നേടി സ്‌കൂള്‍ സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനവും ജില്ലയില്‍ ഒന്നാം സ്ഥാനവും നേടി.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്