updated on:2018-01-12 04:38 PM
'ലോക നിലനില്‍പ്പിന് ധാര്‍മികത അനിവാര്യം'

www.utharadesam.com 2018-01-12 04:38 PM,
കുമ്പള: രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയും കുടിപ്പകയും മനുഷ്യര്‍ തമ്മിലുള്ള വിവേചനവും വംശീയതയും വര്‍ഗീയതയും മതങ്ങളെ വര്‍ഗീയ വല്‍കരിക്കലും ലോക നിലനില്‍പ്പിനെ ബാധിക്കുമെന്നും ലോകം നശിക്കാതിരിക്കാന്‍ ധാര്‍മികതയില്‍ ഊന്നിയ ജീവിതം അനിവാര്യമാണെന്നും സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് എം. ആലിക്കുഞ്ഞി മുസ്ല്യാര്‍ ഷിറിയ അഭിപ്രായപ്പെട്ടു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന മദ്രസ സമ്മേളനത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊടിയമ്മ ശബ്‌ലി നഗര്‍ മദ്രസയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഷ്‌റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് മൗലവി, ഉസ്മാന്‍ സഖാഫി തലക്കി, ഉമര്‍ സഖാഫി മയ്യള, ഖലീല്‍ ഹിമമി സഖാഫി പ്രസംഗിച്ചു. മമ്മാലി അന്തുഞ്ഞി, അബ്ദുല്ല ഹാജി, അബ്ദുസ്സലാം സംബന്ധിച്ചു. മനേജിങ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല പുതിയ പുര, മികച്ച അധ്യാപകന്‍ അഷ്‌റഫ് സഅദി എന്നിവരെ ആലിക്കുഞ്ഞി ഉസ്താദ് ആദരിച്ചു. ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ സ്വാഗതവും മിഷനറി സെക്രട്ടറി അബ്ദുല്‍റസാഖ് സഖാഫി കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്