updated on:2018-01-12 04:38 PM
ആസ്‌ക് ആലംപാടി മുപ്പതാം വാര്‍ഷികം സമാപിച്ചു

www.utharadesam.com 2018-01-12 04:38 PM,
ആലംപാടി: മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) മുപ്പതാം വാര്‍ഷിക സമാപന പരിപാടി ആസ്‌ക് ഗ്രൗണ്ടില്‍ നടന്നു.
ആസ്‌ക് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സലീം ആപ അധ്യക്ഷത വഹിച്ചു. വ്യത്യസ്ത മേഖലയില്‍ മികച്ച മാതൃക സൃഷ്ടിച്ചവരെ കണ്ടെത്തി ആസ്‌ക് ജി.സി.സി ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് ജില്ലാ പൊലീസ് ചീഫ് കെ.ജി സൈമണ്‍, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ എം. അനില്‍ കുമാര്‍ എന്നിവര്‍ യഥാക്രമം എബി കുട്ടിയാനം, മൂസ ഷെരീഫ് എന്നിവര്‍ക്ക് കൈമാറി.
ആസ്‌ക് പുനര്‍ നിര്‍മ്മിച്ച രണ്ടു വീടിന്റെ താക്കോല്‍ ദാനവും ഏരിയപ്പാടിയില്‍ പുതുതായി നിര്‍മ്മിക്കുന്ന നിരാലംബരായ നിര്‍ധന കുടുംബത്തിന്റെ വീട് നിര്‍മ്മാണ ചെലവിലേക്കായി ആസ്‌ക് ജി.സി.സി കാരുണ്യ വര്‍ഷം രണ്ടേ കാല്‍ ലക്ഷം രൂപയുടെ ചെക്കും കൈമാറി. ജില്ലാ ക്രിക്കറ്റ് ലീഗ് ഡി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ആസ്‌ക് ബി ടീം അംഗങ്ങളെ മെഡല്‍ നല്‍കി ആദരിച്ചു. പ്രമുഖ വ്യവസായിയും ഓസ്‌ട്രേലിയയിലെ പ്രമുഖ ബാങ്കായ കോമ്മണ്‍വെല്‍ത്തില്‍ ഫൈനാന്‍സ് മാനേജറുമായ ജാക്ക് ചെമ്പിരിക്ക എന്ന മുഹമ്മദ് സിറാര്‍, ക്ലബ്ബ് മുതിര്‍ന്ന അംഗം മാഹിന്‍ മേനത്ത് എന്നിവര്‍ ചേര്‍ന്ന് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.
ടി.കെ മുഹമ്മദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി എന്നിവരെയും മൂന്ന് പതിറ്റാണ്ട് വ്യത്യസ്ത മേഖലയില്‍ ക്ലബിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവെച്ച ഹാജി കെ.എം അബ്ദുല്‍ ഖാദര്‍, ഇഖ്ബാല്‍ മുഹമ്മദ്, അബ്ദുല്‍ ലത്തീഫ് സി.എ, ടി.എ റിയാസ് എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.
ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ്‍-2 വിജയി നവാസ് കാസര്‍കോട്, ഇസ്മയില്‍ തളങ്കര ഇശല്‍ നൈറ്റും മഴവില്‍ മനോരമ, വോഡാഫോണ്‍ കോമഡിഷോ എന്നിവയിലൂടെ ശ്രദ്ധേയരായ കലാകാരന്‍മാരുടെ മിമിക്‌സ് പരേഡു നടന്നു.
സെക്രട്ടറി അബൂബക്കര്‍ അക്കു, ഹാജി കെ.എം അബ്ദുല്‍ ഖാദര്‍, ഇഖ്ബാല്‍ മുഹമ്മദ്, സാദിഖ് ഖത്തര്‍, സലാം ലണ്ടന്‍, ആസിഫ് ബി.എ, ലത്തീഫ് സി.എ, മുഹമ്മദ് മേനത്ത്, എസ്.എ അബ്ദുല്‍റഹ്മാന്‍, നിസാര്‍ പുത്തൂര്‍, അബു കല്പുര, അബു ചെറിയ ആലംപാടി, ശിഹാബ് സി.എം, ഉമ്മര്‍ പൊഡോള്‍സ്‌കി, അനസ് മിഹ്‌റാജ്, കബീര്‍ മിഹ്‌റാജ്, അറഫത്ത് എസ്.ടി, കബീര്‍ മേനത്ത്, ഷെഫീല്‍ സി.എച്ച്, ബഷീര്‍ ദേളി, മുനൈസ് എ.ആര്‍, മഹമൂദ് കരോടി, തസ്‌രീഫ് ജോണ്‍, അദ്രാ മേനത്ത്, ജാബിര്‍ ജാബു, ജൗഹര്‍, സിദ്ദിഖ് ബിസ്മില്ലാ, ഹാരിസ് എ.എം, റിയാസ് ടി.എ, അഷ്‌റഫ് ടി.എം.എ, മണി സലൂണ്‍ നേതൃത്വം നല്‍കി. ട്രഷര്‍ മുനീര്‍ ഖത്തര്‍ നന്ദി പറഞ്ഞു.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്