updated on:2018-01-12 04:39 PM
'പ്രവാസികള്‍ക്ക് അര്‍ഹമായ ആനുകൂല്യം ലഭ്യമാക്കണം'

www.utharadesam.com 2018-01-12 04:39 PM,
പൈക്ക: അന്യ രാജ്യത്ത് കഷ്ടപ്പെട്ട് ജോലി ചെയ്ത് സമ്പാദിക്കുകയും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് അര്‍ഹമായ ആനൂകൂല്യം ലഭ്യമാക്കണമെന്ന് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ലക്കുഞ്ഞി പൈക്ക പതാക ഉയര്‍ത്തി. ഹസന്‍ നെക്കര അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ഹനീഫ് മുനിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് പട്ടാംഗ് സ്വാഗതവും ഹനീഫ കരിഞ്ഞപ്പള്ള നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സി.ബി അബ്ദുല്ല ഹാജി, ഖാദര്‍ ചെങ്കള, ബി.എം.എ ഖാദര്‍, സംഘാടക സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, ജനറല്‍ കണ്‍വീനര്‍ പി.ഡി.എ റഹ്മാന്‍, ഇ.ആര്‍ ഹമീദ്, ബഷീര്‍ പള്ളങ്കോട്, ഷംസുദ്ദീന്‍ കിന്നിങ്കാര്‍, അബ്ബാസ് ഹാജി മുള്ളേരിയ, മുത്തു തങ്ങള്‍, ഖാദര്‍ ഹാജി ചെങ്കള, ബി.കെ ബഷീര്‍, അബ്ദുല്ല ചാണ്ടിമൂല, ബി.എം അബ്ദുല്ല ഹാജി, സി.എച്ച് മുഹമ്മദ് കുഞ്ഞി ചാത്തപ്പടി, ഷാനിഫ് സംസം, അര്‍ഷാദ് എതിര്‍ത്തോട്, സിയാദ് കോളാരി, അഷ്‌റഫ് കെ, അറഫാത്ത് ബി.എ, സിദ്ദീഖ് നാല്‍ത്തട്ക്ക, ഹമീദ് പോര്‍ക്കോള്‍, അഷ്‌റഫ് ബാലട്ക്ക, സിദ്ദീക്ക് ബാലട്ക്ക, അറഫാത്ത് ബാലട്ക്ക സംബന്ധിച്ചു. മുസ്ലിം ലീഗ് പഴയകാല നേതാവ് മാമു പൈക്കയെ ചടങ്ങില്‍ ആദരിച്ചു.



Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി