updated on:2018-01-12 04:46 PM
പള്ളികള്‍ വിശ്വാസികള്‍ക്ക് നേര്‍വഴി കാട്ടുന്ന വെളിച്ചം-ഹാഷിറലി തങ്ങള്‍

www.utharadesam.com 2018-01-12 04:46 PM,
മൊഗ്രാല്‍: വിശ്വാസി സമൂഹത്തിനു നേര്‍വഴി കാട്ടുന്ന വെളിച്ചമാണ് പള്ളികളെന്നും, മതസിരാകേന്ദ്രങ്ങളായ മസ്ജിദുകളുടെ പരിപാലനം പുണ്യകര്‍മ്മങ്ങളാണെന്നും പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
മൊഗ്രാല്‍ കടപ്പുറത്ത് ഇമാന്‍ റിസോര്‍ട്ടിന് സമീപം പുതുതായി നിര്‍മ്മിച്ച അല്‍ ആരിഫ് ഖിളര്‍ മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. യു. എം. അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് കെ.എസ് മുഹമ്മദ് ഷമീം തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹൈദര്‍ ദാരിമി, കെ.പി സുലൈമാന്‍ മുസ്ല്യാര്‍, സയ്യിദ് ഹാദി തങ്ങള്‍, ഹാജി അബ്ദുല്ല മുസ്ല്യാര്‍, മുഹമ്മദ് അസ്‌ലം ഫൈസി, വി.വി ഹമീദ് മൗലവി, ബി.എന്‍ മുഹമ്മദലി, ജമാഅത്ത് പ്രസിഡണ്ടുമാരായ കെ.എം മുഹമ്മദ് ഇദ്ദീന്‍ മൊഗ്രാല്‍, എം.എ അബൂബക്കര്‍, എം.എ അബ്ദുല്ല ഹാജി, മാഹിന്‍ മാസ്റ്റര്‍, എം.സി കുഞ്ഞഹമ്മദ്, ടി.എം നവാസ്, ടി.എം ഷുഹൈബ്, നാസിര്‍ മൊഗ്രാല്‍, ടി.കെ അന്‍വര്‍, എം.കെ ആസിഫ്, പി.വി അന്‍വര്‍, ബി. കെ അബ്ദുല്‍ ഖാദര്‍, ഖാദര്‍ മാസ്റ്റര്‍, എം.എ ഹമീദ് സ്പിക്. അബ്ദുല്ല അറബി, അബുസാലിഹ്, എം.എം റഹ്മാന്‍, ഹാരിസ് ബാഗ്ദാദ്, സി.എം ഹംസ, ഷെരീഫ് ഗല്ലി, ടി.വി ഖാദര്‍, എം.എസ് അബ്ദുല്ല കുഞ്ഞി, പി.എസ് സിദ്ദീഖ്, അബൂബക്കര്‍, പി.എ ആസിഫ്, റാഷിദ്, നവാസ്, എം.എസ് മുഹമ്മദ്, അഹമ്മദ് ഹാജി കൊപ്പളം, എ.എം സിദ്ദീഖ് റഹ്മാന്‍, അഷ്‌റഫ് പെര്‍വാഡ്, റിയാസ് മൊഗ്രാല്‍, സി.എച്ച് ഖാദര്‍, മുഹമ്മദ് അബ്‌കോ, മുഹമ്മദ് കെ.പി, കെ.വി അഷ്‌റഫ് സംബന്ധിച്ചു. എം. ഖാലിദ് ഹാജി സ്വാഗതവും എം.എ കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്