updated on:2018-01-12 10:47 AM
സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍-എം.എ.ഉസ്താദ് ആണ്ട് നേര്‍ച്ച 14ന് തുടങ്ങും

www.utharadesam.com 2018-01-12 10:47 AM,
കാസര്‍കോട്: സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും എം.എ.അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ച 14 മുതല്‍ 16 വരെ ദേളി ജാമിഅ സഅദിയ്യയില്‍ നടക്കും.
14ന് രാവിലെ 7 മണിക്ക് എട്ടിക്കുളത്ത് താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടിയും 9.30ന് നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെ മഖ്ബറ സിയാറത്തിന് സയ്യിദ് ഹസന്‍ അഹദല്‍ തങ്ങളും നേതൃത്വം നല്‍കും. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തും.
10.30ന് കുടുംബ സംഗമം സയ്യിദ് ഇസ്മായില്‍ തങ്ങള്‍ പാനൂരിന്റെ പ്രാര്‍ഥനയോടെ തുടങ്ങും. കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മനഃശാസ്ത്ര വിദഗ്ധന്‍ ഡോ. മുഹ്‌സിന്‍ ക്ലാസ്സെടുക്കും. പ്രാര്‍ത്ഥനക്ക് സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും.
വൈകിട്ട് 4.30ന് ഉദ്ഘാടനം സമ്മേളനം സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വൈകിട്ട് 6.30ന് ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. എന്‍. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി ഉദ്‌ബോധനം നടത്തും.
15ന് വൈകിട്ട് 6.30ന് ബുര്‍ദ ആസ്വാദനവും ഇശല്‍ വിരുന്നും നടക്കും. ഹാഫിസ് സാദിഖ് ഫാളിലി ഗൂഡല്ലൂര്‍, കോയ കാപ്പാട് കോഴിക്കോട്, ഗഫാര്‍ സഅദി രണ്ടാത്താണി നേതൃത്വം നല്‍കും.
16ന് രാവിലെ 10.30ന് സഅദി സംഗമം സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരുടെ അധ്യക്ഷതയില്‍ കുമ്പോല്‍ കെ.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുല്‍ സലാം വിഷയാവതരണം നടത്തും.
ഉച്ചക്ക് 2ന് പ്രവാസി മീറ്റ് തുടങ്ങും. താജുല്‍ ഉലമ-നൂറുല്‍ ഉലമ മൗലിദിന് സ്വാലിഹ് സഅദി തളിപ്പറമ്പ്, സൈതലവി ഖാസിമി നേതൃത്വം നല്‍കും. 4.30ന് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സദസ്സിന് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും.
വൈകിട്ട് 5ന് സമാപന പ്രാര്‍ത്ഥന സമ്മേളനം ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സഅദിയ്യ പ്രസിഡണ്ട് കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡണ്ട് എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി അനുസ്മരണ പ്രഭാഷണം നടത്തും. യേനപ്പോയ അബ്ദുല്ല ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി കുറ്റൂര്‍, കണച്ചൂര്‍ മോണു ഹാജി മുഖ്യാതിഥികളായിരിക്കും. കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദര്‍ ഹാജി മുല്ലച്ചേരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മുക്രി ഇബ്രാഹിം ഹാജി, സലാഹുദ്ദീന്‍ അയ്യൂബി, അബ്ദുല്‍ കരീം ഹാജി തളങ്കര, അബ്ദുല്ല ഹാജി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.Recent News
  അപ്‌സര സ്‌കൂളില്‍ 'ഇന്നോസ് 2018' എക്‌സ്‌പോ ആരംഭിച്ചു

  മൊഗ്രാല്‍പുത്തൂരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് 27ന്

  ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം അഞ്ചാമതും മാറോടണച്ച് മൂസാ ഷരീഫ്

  സ്ത്രീകള്‍ കൊല്ലപ്പെടുന്നത് പാര്‍ലമെന്റില്‍ ഉന്നയിക്കും-റിച്ചാര്‍ഡ് ഹേ എം.പി

  ഐ.എ.ഡിയില്‍ ദേശീയ കൊളോക്കിയം തുടങ്ങി

  'തെരുവില്‍ രക്തം വാഗ്ദാനം ചെയ്യുന്നവര്‍ ജീവന്‍ രക്ഷയ്ക്ക് രക്തദാനം നടത്തണം'

  ന്യായാധിപര്‍ക്ക് പോലും നീതികിട്ടാത്ത രാജ്യമാക്കി ഫാസിസ്റ്റുകള്‍ ഇന്ത്യയെ മാറ്റി -എന്‍.എ കരീം

  പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി; എന്‍.ജി.ഒ സംഘ് രണ്ടാം ഘട്ട പ്രക്ഷോഭത്തിലേക്ക്

  വാഹന പണിമുടക്ക് വിജയിപ്പിക്കും

  ബ്ലൈസ് തളങ്കര ഉപഹാരം നല്‍കി

  'കഞ്ചാവ്-മദ്യ മാഫിയ; സി.പി.എം ബന്ധം അന്വേഷിക്കണം'

  വാഹനപണിമുടക്ക് വിജയിപ്പിക്കണം -മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി

  ജില്ലാതല ദഫ് മത്സരവും മാപ്പിള കലാമേളയും 4ന്

  റിപബ്ലിക് ദിനത്തില്‍ ക്വിസ് മത്സരം

  ദേശീയ കബഡി കിരീടം ഒ.എന്‍.ജി.സിക്ക്