updated on:2018-01-12 04:54 PM
അകക്കാഴ്ചകളാല്‍ അതിജീവിച്ച് അനുകരണ കലയില്‍ ജില്ലയുടെ അഭിമാനമായി ജീവന്‍രാജ്

www.utharadesam.com 2018-01-12 04:54 PM,
കാസര്‍കോട്: അകക്കാഴ്ചകളാല്‍ അതിജീവിച്ച് അനുകരണ കലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്ത് കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി കെ. ജീവന്‍രാജ് ജില്ലയുടെ അഭിമാനമായി മാറുന്നു.
തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച്.എസ് വിഭാഗം മിമിക്രിയില്‍ ജീവന്‍രാജിന് എ ഗ്രേഡ് ഉണ്ട്. ചെറുപ്പം മുതല്‍ അന്ധനായ ജീവന്‍രാജ് ശബ്ദങ്ങള്‍ക്കിടയിലാണ് ജീവിച്ചത്. അതു കൊണ്ട് തന്നെ ചുറ്റുമുള്ള ശബ്ദങ്ങളെ അനുകരിക്കാന്‍ അന്നുമുതലെ ശീലിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശമായ എന്‍മകജെ പഞ്ചായത്തിലെ അന്നത്തടുക്കയില്‍ നിന്നുള്ള ഈ പ്രതിഭയിലൂടെ വൈകല്യങ്ങള്‍ വേട്ടയാടിയ ഒരു ജനതയുടെയാകെ അതിജീവനത്തിന്റെ കരുത്താണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രകടമായത്. ജീവന്‍രാജിനൊപ്പം സഹോദരന്‍ ദേവി കിരണും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനവും ലളിതഗാനത്തില്‍ എ ഗ്രേഡും നേടിയ ദേവി കിരണും അതിജീവനത്തിന്റെ ഉദാത്തമായ മാതൃകയാണ് സമൂഹത്തിന് മുന്നില്‍ തുറന്നിട്ടത്. ഓഖി ദുരിതത്തിന്റെ ഇരകള്‍ക്ക് പ്രണാമം അര്‍പ്പിച്ചായിരുന്നു ജീവന്‍രാജ് മിമിക്രി തുടങ്ങിയത്. രാമഭദ്രന്‍ എന്ന സാങ്കല്‍പ്പിക കഥാപാത്രത്തിന്റെ ഒരു ദിവസത്തെയാണ് ശബ്ദാനുകരണത്തിലൂടെ ആവിഷ്‌കരിച്ചത്.
പ്രകൃതിയിലെ ജീവന്റെ തുടിപ്പുകളും വാദ്യോപകരണങ്ങളും യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയുമൊക്കെ ശബ്ദങ്ങളും ജീവന്‍രാജിലൂടെ വേദിയില്‍ ജീവന്‍വെച്ചു. ശബ്ദങ്ങളെ കോര്‍ത്തിണക്കി സ്‌ക്രിപ്റ്റ് തയ്യാറാക്കാന്‍ മാത്രമെ ജീവന്‍രാജ് മറ്റുള്ളവരുടെ സഹായം തേടിയുള്ളു. ശബ്ദാനുകരണം പഠിച്ചത് ചുറ്റിലുമുള്ളത് ശ്രദ്ധയോടെ ശ്രവിച്ച് കൊണ്ടായിരുന്നു. കൂലിപ്പണി ചെയ്യുന്ന ഈശ്വരനായകിന്റെയും പുഷ്പകലയുടെയും മകനാണ് ജീവന്‍രാജ്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ചാനല്‍ റിയാലിറ്റി ഷോ ഉള്‍പ്പെടെ നിരവധി വേദികള്‍ ജീവന്‍രാജിനെ കാത്തിരിക്കുന്നുണ്ട്. അവിടെയും ജില്ലയുടെ അഭിമാനമായി ജീവന്‍രാജ് തിളങ്ങുമെന്ന് പ്രത്യാശിക്കാം.Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്