updated on:2018-01-12 04:55 PM
കേരളത്തിലെ ദലിത് പീഡനങ്ങളോട് സി.പി.എം മുഖം തിരിക്കുന്നു-ശ്രീകാന്ത്

www.utharadesam.com 2018-01-12 04:55 PM,
കാസര്‍കോട്: കേരളത്തില്‍ ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ഭാരതീയ ജനതാ എസ്.സി, എസ്.ടി മോര്‍ച്ച കലക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നും അധസ്ഥിതവര്‍ഗ്ഗങ്ങളുടെ കൂടെയാണെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് സി.പി.എം. മാറിമാറി ഇടത്-വലത് മുന്നണികള്‍ 60 വര്‍ഷത്തിലധികമായി കേരളം ഭരിച്ചിട്ടും ആദിവാസികളുടെ ഭൂമിപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല-ശ്രീകാന്ത് പറഞ്ഞു. ഭാരതീയ ജനത എസ്.സി, എസ്.ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ. കയ്യാര്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് രാമപ്പ മഞ്ചേശ്വരം, സംസ്ഥാന സമിതിയംഗം സരോജ ആര്‍. ബള്ളാല്‍, മഹിളാമോര്‍ച്ച ജില്ലാ അധ്യക്ഷ പുഷ്പ അമേക്കള, എസ്.സി, എസ്.ടി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സമ്പത്ത് കുമാര്‍, എച്ച്. ഗോപി, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുമിത്ത് രാജ് പങ്കെടുത്തു.Recent News
  റമദാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

  രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കാര്യങ്ങള്‍ ഭീതിയുണര്‍ത്തുന്നവ-ശാന്തമ്മ ഫിലിപ്പ്

  ജനപ്രതിനിധികളുടെ താല്‍പര്യക്കുറവ് മാപ്പിള കലാകേന്ദ്രം മൊഗ്രാലിന് നഷ്ടപ്പെടാന്‍ കാരണമായി -സി.പി.എം

  പരാതികള്‍ അന്വേഷിക്കുന്ന പൊലീസ് പിന്നീട് തിരിഞ്ഞുനോക്കുന്നില്ല; പരിഹാരമില്ലാതെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍

  സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്; പതാക ജാഥക്ക് കയ്യൂരില്‍ തുടക്കം

  ഡോ. സജേഷ് പി. തോമസിന് മേരിക്യൂറി അവാര്‍ഡ്

  പഴയകാല സഹപാഠികള്‍ 15 ലക്ഷം രൂപയുടെ പ്രൊജക്ട് ബെദിര പി.ടി.എം സ്‌കൂളിന് സമര്‍പ്പിച്ചു

  അണ്ടര്‍-19 ജില്ലാ ടീമിനെ അഭിജിത് നയിക്കും

  ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

  ഇശല്‍ ഗ്രാമത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ക്ക് ആദരം

  സമാധാന സന്ദേശവുമായി ജെ.സി.ഐ കാസര്‍കോടിന്റെ സൈക്കിള്‍ റാലി 19ന്

  ദശവാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും നാളെ

  ഐ.എന്‍.എല്‍. വജ്ര ജൂബിലി ആഘോഷം 23ന്

  ചെമ്മനാട് ജമാഅത്ത് കമ്മറ്റി: സി.ടി. വീണ്ടും പ്രസിഡണ്ട് ; കെ.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ജന. സെക്ര.

  സ്‌കൂള്‍ ഉദ്ഘാടനം: തളങ്കര പടിഞ്ഞാറില്‍ കലാമേളയും ഗാനമേളയും ആസ്വദിക്കാനെത്തിയത് ആയിരങ്ങള്‍