updated on:2018-01-12 04:55 PM
'ഉപ്പളയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കണം'

www.utharadesam.com 2018-01-12 04:55 PM,
ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആസ്ഥാനമായ ഉപ്പള കേന്ദ്രീകരിച്ച് മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിച്ച് താലൂക്കിലെ വിവിധ ഓഫീസുകള്‍ മിനി സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തിലേക്ക് മാറ്റണമെന്ന് എസ്.ഇ.യു. മഞ്ചേശ്വരം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷ്‌റഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഷ്‌റഫലി ചേരങ്കൈ അധ്യക്ഷത വഹിച്ചു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട് മുഖ്യാതിഥിയായിരുന്നു. എസ്.ഇ.യു. സംസ്ഥാന സെക്രട്ടറി നാസര്‍ നങ്ങാരത്ത് മുഖ്യ പ്രഭാഷണം നടത്തി. അലി മാസ്റ്റര്‍, ഒ.എം ഷഫീഖ്, നൗഫല്‍ നെക്രാജെ, മുഹമ്മദലി ആയിറ്റി, അബ്ദുല്‍ റഹ്മാന്‍ നെല്ലിക്കട്ട, പി. സിയാദ്, അബ്ദുല്‍ മജീദ് കൊപ്പള, മുസ്തഫ കെ.എ. തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ ജന.സെക്രട്ടറി ടി.കെ.അന്‍വര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇബ്രാഹിം കെ.കെ സ്വാഗതവും ഷെബിന്‍ ഫാരിസ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഇബ്രാഹിം കെ.കെ (പ്രസി.), ഷെബിന്‍ ഫാരിസ് പി.കെ (ജന. സെക്ര.), അഷ്‌റഫ് കല്ലിങ്കാല്‍ (ട്രഷ.), ഷംസുദ്ദീന്‍ കെ, മൊയ്തീന്‍ കുഞ്ഞി ബി. (വൈ. പ്രസി.), അബ്ദുല്‍ റസാഖ് ബി., അബ്ദുല്ല (ജോ. സെക്ര.).



Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി