updated on:2018-01-12 04:56 PM
നിക്ഷേപ സമാഹരണ യജ്ഞം പ്രചാരണ റിങ് ടോണ്‍ പ്രകാശനം ചെയ്തു

www.utharadesam.com 2018-01-12 04:56 PM,
വിദ്യാനഗര്‍:സഹകരണ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി ജനുവരി പത്ത് മുതല്‍ ഫെബ്രുവരി ഒമ്പത് വരെ നടക്കുന്ന നിക്ഷേപ സമാഹരണ ക്യാമ്പയിന്റെ പ്രചാരണ റിങ് ടോണ്‍ പ്രകാശനം ചെയ്തു. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചു കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയനാണ് റിങ് ടോണ്‍ തയ്യാറാക്കിയത്. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി.റഹീം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജയചന്ദ്രന് റിങ് ടോണ്‍ സി.ഡി. നല്‍കിയാണ് പ്രകാശനം ചെയ്തത്. കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഓഫീസ് സൂപ്രണ്ട് പി.സി.സ്റ്റീഫന്‍, ഇന്‍സ്‌പെക്ടര്‍ പി. ബൈജുരാജ്, കെ.സി. സതീഷ്, സംഘം സെക്രട്ടറിമാരായ എ.കെ. ശശിധരന്‍, പി.ഗിരിധരന്‍, രാഘവന്‍ ബെള്ളിപ്പാടി, എം. പ്രസീന സംസാരിച്ചു. സഹകരണ നിക്ഷേപം നവകേരള നിര്‍മ്മിതിക്ക് എന്ന മുദ്രാവാക്യവുമായി ജനസമ്പര്‍ക്ക പരിപാടികളിലൂടെയാണ് സമാഹരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ഭവനസന്ദര്‍ശനം നടത്തി നിക്ഷേപം സമാഹരിക്കും.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്