updated on:2018-01-12 10:56 AM
കുമ്പോല്‍ മഖാം ഉറൂസ് 14 മുതല്‍

www.utharadesam.com 2018-01-12 10:56 AM,
കാസര്‍കോട്: കുമ്പോല്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന അറബി വലിയുല്ലാഹി മഖാം ഉറൂസും മതപ്രഭാഷണവും 14 മുതല്‍ 28 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ മഖാം സിയാറത്തിന് അന്താവുല്ല തങ്ങള്‍ ഉദ്യാവാര്‍ നേതൃത്വം നല്‍കും. ഹാജി മുഹമ്മദ് ഖാദര്‍ പതാക ഉയര്‍ത്തും. രാത്രി എട്ടിന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുമ്പോല്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. ഉമ്മര്‍ കുഞ്ഞിക്കോയ തങ്ങള്‍, കെ.പി. ഷാഹുല്‍ ഹമീദ്, എ. മുഹമ്മദ് കുഞ്ഞി തങ്ങള്‍ സംസാരിക്കും. ബഷീര്‍ ഫൈസി ദേശമംഗലം പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ പള്ളിക്കര ഖാസി പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, ജലീല്‍ റഹ്മാന്‍ വാണിയന്നൂര്‍, അബ്ദുല്‍ ലത്തീഫ് സഅദി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. 27ന് സമാപന ചടങ്ങ് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. പി.കെ. മുസ്തഫ അധ്യക്ഷത വഹിക്കും. ഖാസി ത്വാഖ അഹമദ് മൗലവി, ശറഫുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ സംബന്ധിക്കും. 28ന് പകല്‍ അന്നദാനത്തോടെ സമാപിക്കും. പത്രസമ്മേളനത്തില്‍ പി.കെ. മുസ്തഫ, എ. മുഹമ്മദ് കുഞ്ഞി, ഹാജി മുഹമ്മദ് ഖാദര്‍, കെ.പി ഷാഹുല്‍ ഹമീദ്, ബി.എ റഹ്മാന്‍ ആരിക്കാടി, എ.കെ. മുഹമ്മദ് ഖിളരിയ സംബന്ധിച്ചു.



Recent News
  അപ്‌സര സ്‌കൂളില്‍ 'ഇന്നോസ് 2018' എക്‌സ്‌പോ ആരംഭിച്ചു

  മൊഗ്രാല്‍പുത്തൂരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് 27ന്

  ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം അഞ്ചാമതും മാറോടണച്ച് മൂസാ ഷരീഫ്

  സ്ത്രീകള്‍ കൊല്ലപ്പെടുന്നത് പാര്‍ലമെന്റില്‍ ഉന്നയിക്കും-റിച്ചാര്‍ഡ് ഹേ എം.പി

  ഐ.എ.ഡിയില്‍ ദേശീയ കൊളോക്കിയം തുടങ്ങി

  'തെരുവില്‍ രക്തം വാഗ്ദാനം ചെയ്യുന്നവര്‍ ജീവന്‍ രക്ഷയ്ക്ക് രക്തദാനം നടത്തണം'

  ന്യായാധിപര്‍ക്ക് പോലും നീതികിട്ടാത്ത രാജ്യമാക്കി ഫാസിസ്റ്റുകള്‍ ഇന്ത്യയെ മാറ്റി -എന്‍.എ കരീം

  പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി; എന്‍.ജി.ഒ സംഘ് രണ്ടാം ഘട്ട പ്രക്ഷോഭത്തിലേക്ക്

  വാഹന പണിമുടക്ക് വിജയിപ്പിക്കും

  ബ്ലൈസ് തളങ്കര ഉപഹാരം നല്‍കി

  'കഞ്ചാവ്-മദ്യ മാഫിയ; സി.പി.എം ബന്ധം അന്വേഷിക്കണം'

  വാഹനപണിമുടക്ക് വിജയിപ്പിക്കണം -മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി

  ജില്ലാതല ദഫ് മത്സരവും മാപ്പിള കലാമേളയും 4ന്

  റിപബ്ലിക് ദിനത്തില്‍ ക്വിസ് മത്സരം

  ദേശീയ കബഡി കിരീടം ഒ.എന്‍.ജി.സിക്ക്