updated on:2018-01-12 05:49 PM
പള്ളങ്കോട് മുഹ്‌യുദ്ദീന്‍ പള്ളി കമ്മിറ്റി തിരഞ്ഞെടുപ്പ് ഫെബ്രുവരി 13ന്

www.utharadesam.com 2018-01-12 05:49 PM,
കാസര്‍കോട്:രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വഖഫ് ബോര്‍ഡ് നിര്‍ദ്ദേശപ്രകാരം പള്ളങ്കോട് മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളി കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 13ന് നടത്താന്‍ റിട്ടേണിങ് ഓഫീസര്‍ അഡ്വ. പി.എ ഫൈസല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇതിന് പൊലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ച് അഡ്വ. പി.എ ഫൈസല്‍ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്‍കി. കരട് വോട്ടര്‍ പട്ടിക 20ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ ആക്ഷേപം സ്വീകരിക്കല്‍ 23ന് രാവിലെ പത്ത് മുതല്‍ രണ്ട് വരേയും ആക്ഷേപത്തിന്മേല്‍ ഹിയറിങ് 24ന് രാവിലെ 11.30 മുതല്‍ നാല് മണിവരേയും നടക്കും. 29ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. നോമിനേഷന്‍ പാനല്‍ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 31ന് മൂന്ന് മണിവരെയാണ്. 3.30മുതല്‍ സൂക്ഷ്മ പരിശോധനയും 4.30ന് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരണവും നടക്കും. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഒന്നിന് നാല് മണിവരെയാണ്. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക അന്ന് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. ആവശ്യമായി വരികയാണെങ്കില്‍ 13ന് രാവിലെ 7.30 മുതല്‍ 3.30 വരെ വോട്ടെടുപ്പും നാല് മണിക്ക് വോട്ടെണ്ണലും തുടര്‍ന്ന് ഫലപ്രഖ്യാപനവും നടക്കും.Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി