updated on:2018-01-23 07:19 PM
ഐ.എ.ഡിയില്‍ ദേശീയ കൊളോക്കിയം തുടങ്ങി

www.utharadesam.com 2018-01-23 07:19 PM,
കാസര്‍കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡര്‍മറ്റോളജിയില്‍ വികസിപ്പിച്ച ഇന്റഗ്രേറ്റഡ് മെഡിസിനെ തിരിച്ചറിയേണ്ടതുണ്ടെന്ന് ആംഗ്ലോ ഇന്‍ഡ്യന്‍ പ്രതിനിധിയായ പാര്‍ലമെന്റേറിയന്‍ പ്രൊഫ. റിച്ചാര്‍ഡ് ഹേ പറഞ്ഞു. പാവപ്പെട്ടവരുടെ ഇതര വൈദ്യശാസ്ത്ര ശാഖകളുടെ പ്രാധാന്യം അംഗീകരിക്കണമെന്നും അദ്ദേഹം ഊന്നിപറഞ്ഞു. കാസര്‍കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡര്‍മറ്റോളജി 'മന്ത് രോഗത്തിനും മറ്റ് തീവ്ര ചര്‍മ്മരോഗങ്ങള്‍ക്കുമുള്ള തെളിവ് അധിഷ്ഠിത സംയോജിത ചികിത്സാ രീതി 2018' എന്ന വിഷയത്തില്‍ നടത്തിയ എട്ടാമത് ദേശീയ കൊളോക്കിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എ.ഡി. വികസിപ്പിച്ചെടുത്ത ഫൈലേറിയാസിസിനും മറ്റ് തീവ്ര ചര്‍മ്മരോഗങ്ങള്‍ക്കുമുള്ള സംയോജിത ചികിത്സാ രീതി തീര്‍ച്ചയായും ആയൂഷ് മന്ത്രാലയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രദ്ധയില്‍ ഇത് പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓക്‌സ്‌ഫോഡ് സര്‍വ്വകലശാലയിലെ ഡെര്‍മറ്റോളജി പ്രൊഫ. ടെറന്‍സ് റയാന്‍ പ്രസംഗിച്ചു. ഗവണ്‍മെന്റുമായി സഹകരിച്ച് ഐ.എ.ഡിക്ക് മന്ത് രോഗ നിര്‍മാര്‍ജ്ജനത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മന്ത് രോഗാവസ്ഥയുടെ നിയന്ത്രണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനുമുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതികള്‍ക്ക് പണം തീരെ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.എ.ഡി. അതിന്റെ വികസന പാതയിലാണെന്നും സംയോജിത ചികിത്സാരീതി ആയുഷിനെ പോലെയുള്ള അംഗീകൃത സ്ഥാപനങ്ങള്‍ തിരിച്ചറിയണമെന്നും ചെയര്‍മാനും ഡയരക്ടറുമായ ഡോ. നരഹരി പറഞ്ഞു.Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി