updated on:2018-01-23 07:25 PM
ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം അഞ്ചാമതും മാറോടണച്ച് മൂസാ ഷരീഫ്

www.utharadesam.com 2018-01-23 07:25 PM,
ബംഗളൂരു: കഴിഞ്ഞ 26 വര്‍ഷമായി ദേശീയ-അന്തര്‍ദേശീയ കാര്‍ റാലി മേഖലയില്‍ ജൈത്രയാത്ര തുടരുന്ന മൂസാ ഷരീഫിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി.
ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം അഞ്ചാം തവണയും കരസ്ഥമാക്കിയ മൂസ ഷരീഫ് ചരിത്രത്തിന്റെ താളുകളില്‍ ഒരിക്കല്‍ കൂടി ഇടംപിടിച്ചു. ബംഗളൂരുവില്‍ നടന്ന എഫ്.എം.എസ്.സി.ഐ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്-2017ന്റെ അന്തിമ റൗണ്ടിലും തിളക്കമാര്‍ന്ന വിജയം നേടിയാണ് മൂസാ ഷരീഫ് അപൂര്‍വ നേട്ടം കൈവരിച്ചത്.
ദേശീയ തലത്തില്‍ മുപ്പതാം കാര്‍ റാലി വിജയം നേടിയ ഷരീഫ്-ഗില്‍ സഖ്യം ഇന്ത്യന്‍ റാലി മേഖലയിലെ 'ഭാഗ്യജോടികള്‍' എന്നാണറിയപ്പെടുന്നത്.
ലിംക ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇതിനകം തന്നെ ഇടം നേടിയ ഇന്ത്യയിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററും 46 കാരനുമായ മൂസാ ഷരീഫും സാഹസികതയുടെ തോഴനായ 35 കാരന്‍ ഗൗരവ് ഗില്ലും ഇന്ത്യന്‍ കാര്‍ റാലി സര്‍ക്യൂട്ടിലെ അജയ്യശക്തിയായി മാറിയിരിക്കുകയാണ്. മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ മൂസാ ഷരീഫിന്റെ ഈ ഉജ്വല നേട്ടം കേരളത്തിനും വിശിഷ്യാ കാസര്‍കോടിനും ഒന്നടങ്കം അഭിമാനിക്കാന്‍ വകനല്‍കുന്നതാണ്. നാടിന്റെ അഭിമാനവും യശസ്സും വാനോളമുയര്‍ത്തിയ ഈ പ്രതിഭയ്ക്ക് ഗംഭീരമായ പൗരസ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മൊഗ്രാലിലെ കായിക പ്രേമികള്‍.Recent News
  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം