updated on:2018-01-24 06:49 PM
ജദീദ് റോഡ് ഉത്സവിന് തുടക്കമായി

www.utharadesam.com 2018-01-24 06:49 PM,
തളങ്കര: 1965ല്‍ സ്ഥാപിതമായ ജദീദ് റോഡ് യുവജന വായനശാലയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 'ജദീദ് റോഡ് ഉത്സവി'ന് തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ കലാ-കായിക-ഓണ്‍ലൈന്‍ മത്സരങ്ങള്‍ ഉത്സവിന്റെ ഭാഗമായി നടക്കും. മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ നടത്തും. സൂചനകളിലൂടെ നേതാവിനെ അറിയാം എന്ന ക്വിസ് മത്സരത്തിലൂടെയാണ് മത്സരത്തിന് തുടക്കമായത്. എം. ലുക്മാനുല്‍ ഹക്കീം, ഇ. ഷംസുദ്ദീന്‍ എന്നിവര്‍ മുന്നിലെത്തി. തുടര്‍ന്ന് നടന്ന മുതിര്‍ന്നവര്‍ക്കുള്ള മ്യൂസിക്കല്‍ ചെയര്‍ മത്സരത്തില്‍ കെ.എ അബൂബക്കറും യുവജന വിഭാഗത്തില്‍ അനസ് അബ്ദുസ്സമദും ജൂനിയര്‍ വിഭാഗത്തില്‍ മിദ്‌ലാജും കിഡ്ഡീസ് വിഭാഗത്തില്‍ ഷബീബും ഒന്നാംസ്ഥാനം നേടി.
എം. ലുക്മാനുല്‍ ഹക്കീം ഉത്സവ് ഉദ്ഘാടനം ചെയ്തു. ഷരീഫ് ചുങ്കത്തില്‍ അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി സ്വാഗതം പറഞ്ഞു. പി.എ മഹമൂദ്, ശിഹാബുദ്ദീന്‍ ബാങ്കോട്, എം.എച്ച് അബ്ദുല്‍ഖാദര്‍, പി. അബൂബക്കര്‍, പി.എ അബ്ദുല്ല, ഇ. ഷംസുദ്ദീന്‍, ഹമീദ് വക്കീല്‍, സി.എ കരീം ഖത്തര്‍, അസ്‌ക്കജ് അഹമ്മദ്, അബ്ദുല്‍റസാഖ്, ബഷീര്‍ പള്ളക്കന്‍, അബ്ദുല്‍ഹക്കീം ടി, താജുദ്ദീന്‍ ബാങ്കോട്, അബ്ദുല്ലകുഞ്ഞി കെ.എസ് സംബന്ധിച്ചു.
ഹാരിസ് അബൂബക്കര്‍, അനസ്, ബദറുദ്ദീന്‍ ഹാഷി, കബീര്‍, അഹമ്മദ് പീടേക്കാരന്‍, നബീല്‍, അഫ്താബ്, നജീബ്, ഷിബിലി തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.



Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി