updated on:2018-01-24 07:30 PM
ഗോള്‍ഡ് അപ്രൈസര്‍മാരെ സ്ഥിരജീവനക്കാരായി അംഗീകരിക്കണം-എ.കെ.ബി.ജെ.എ.എഫ്.

www.utharadesam.com 2018-01-24 07:30 PM,
നീലേശ്വരം: ഗോള്‍ഡ് അപ്രൈസര്‍മാരെ സ്ഥിരജീവനക്കാരായി അംഗീകരിക്കണമെന്നും കമ്മീഷന്‍ ഏകീകരിക്കണമെന്നും ഓള്‍ കേരള ബാങ്ക് ജ്വല്‍ അപ്രൈസേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ഘടകം കണ്‍വെന്‍ഷനില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നീലേശ്വരം വടയന്തൂര്‍ കഴകം ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ എ.കെ. ബി.ജെ.എ.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി മോഹന്‍രാജ് പി. ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മോഹന്‍രാജിനെ ആദരിച്ചു. ജില്ലയിലെ മുഴുവന്‍ ജ്വല്‍ അപ്രൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. എ.കെ.ബി. ഇ.എഫ്. കാസര്‍കോട് ജില്ലാ സെക്രട്ടറി ഇ.വി മോഹനന്‍ അധ്യക്ഷത വഹിച്ചു. എ.കെ. ബി.ജെ.എ.എഫ്. ജില്ലാ സെക്രട്ടറി രാജീവന്‍ സ്വാഗതം പറഞ്ഞു. എ.ഐ.ബി.ഒ.എ.ജില്ലാസെക്രട്ടറി ഗംഗാധരന്‍ കെ.വി, പത്മനാഭന്‍ (ഐ.ഒ. ബി.), സുരേഷ്ബാബു വി.എസ്. (എസ്.ബി.ഐ), കെ. എന്‍.അതിരഥന്‍ (കനറാ ബാങ്ക്) സംസാരിച്ചു.



Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി