updated on:2018-01-24 07:30 PM
കൊലക്കേസ് പ്രതികളെ വേഗത്തില്‍ പിടികൂടണം -എം.പി

www.utharadesam.com 2018-01-24 07:30 PM,
കാസര്‍കോട്: ജില്ലയില്‍ അടുത്തിടെയുണ്ടായ കൊലപാതകങ്ങളില്‍ കുറ്റവാളികളെ പിടികൂടാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പി. കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണുമായി എം.പി കൂടിക്കാഴ്ച നടത്തി. വിവിധ ഇടങ്ങളിലായി മൂന്ന് വൃദ്ധരായ സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
പനയാല്‍ കാട്ടിയടുക്കത്തെ ദേവകി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമായിട്ടും പ്രതികള്‍ അറസ്റ്റിലായിട്ടില്ല. ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയവരെയും പിടികൂടിയിട്ടില്ല. പെരിയ ചെക്കിപ്പള്ളത്തെ സുബൈദയുടെ ഘാതകരെയും പിടികൂടാനായില്ല. രാവണേശ്വരം വേലേശ്വരത്ത് റിട്ട. നഴ്‌സ് ജാനകിയെ അക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തു. ഇത്തരം സംഭവങ്ങളില്‍ പ്രതികളെ പിടികൂടാത്തത് ജനങ്ങളില്‍ വലിയ ഭയാശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതുമാറ്റാന്‍ പൊലീസിന്റെ പ്രത്യേക ശ്രദ്ധയും ജാഗ്രതയും വേണം. ജനങ്ങളില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ ആത്മവിശ്വാസമുണ്ടാക്കാനുള്ള നടപടികളുണ്ടാകണം. പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പി. കരുണാകരന്‍ ആവശ്യപ്പെട്ടു. ശക്തമായ അന്വേഷണമാണ് നടക്കുന്നതെന്നും പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് കരുതുന്നതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി