updated on:2018-01-24 07:33 PM
നരേന്ദ്രമോഡിക്ക് യുവജന വഞ്ചകന്റെ മുഖം -മഹേഷ് കക്കത്ത്

www.utharadesam.com 2018-01-24 07:33 PM,
ബദിയടുക്ക: യുവജന വഞ്ചകന്റെ മുഖമാണ് രാജ്യം ഭരിക്കുന്ന നരേന്ദ്രമോഡിക്കെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കക്ക് പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബദിയടുക്കയില്‍ നടന്ന വിദ്യാര്‍ത്ഥി-യുവജന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്താണ് മോഡി അധികാരത്തില്‍ വന്നത്. അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ മൂന്നര വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തില്‍ താഴെ തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചതെന്ന് അവര്‍ തന്നെ അവകാശപ്പെടുന്നു. തൊഴിലെടുത്ത് ജീവിക്കുന്ന കോടിക്കണക്കിന് ജനങ്ങളെ തൊഴിലിടങ്ങളില്‍ നിന്ന് ആട്ടിപ്പായിക്കുന്ന നയമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ്‌സുധാകര്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് അനിതാരാജ്, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് പാണംതോട്, എം. ശ്രീജിത്ത്, ധനീഷ് ബിരിക്കുളം, സനോജ് കാടകം, സി.പി,ഐ സംസ്ഥാന കൗണ്‍സിലംഗം ടി.കൃഷ്ണന്‍, ജില്ലാ അസി.സെക്രട്ടറി ബി.വി രാജന്‍, ബദിയടുക്ക മണ്ഡലം സെക്രട്ടറി എം. കൃഷ്ണന്‍ സംസാരിച്ചു.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ഹരിദാസ് പെരുമ്പള സ്വാഗതം പറഞ്ഞു



Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി