updated on:2018-01-25 06:07 PM
സാമ്പത്തിക താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു-അജിത് കോളോടി

www.utharadesam.com 2018-01-25 06:07 PM,
കുറ്റിക്കോല്‍: സാമ്പത്തിക താല്‍പര്യങ്ങളെ സംരക്ഷിക്കാനാണ് ലോകത്തെല്ലായിടത്തും മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് സി.പി.ഐ നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അജിത്ത് കോളോടി പറഞ്ഞു. കുറ്റിക്കോലില്‍ പയന്തങ്ങാനം അനുസ്മരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഭാരതീയ പൈതൃകത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളാണ് ഹൈന്ദവ പാരമ്പര്യമായി സാമാന്യമായി നമ്മുടെ നാട്ടില്‍ വ്യവഹരിക്കപ്പെടുന്നത്. ഭാരതീയ പൈതൃകം ജനങ്ങളെ ഒന്നിപ്പിക്കുന്നതാണ് അല്ലാതെ ഭിന്നിപ്പിക്കുന്നതല്ല. മതത്തിന്റെ തത്വശാസ്ത്രം പിന്നില്‍ നിര്‍ത്തി പൗരോഹിത്യം ആധിപത്യം സ്ഥാപിച്ചത് മുതലാണ് ഭാരതീയ സംസ്‌കാരത്തിന്റെ ഇറക്കം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ലോക്കല്‍ സെക്രട്ടറി എം. ബാബുപയന്തങ്ങാനം അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവംഗം വി. രാജന്‍, ജില്ലാ കൗണ്‍സിലംഗം ഗോപാലന്‍മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി വി. സുരേഷ് ബാബു, കെ. കുഞ്ഞിരാമന്‍, പി.പി ചാക്കോ എന്നിവര്‍ സംസാരിച്ചു. എം. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.Recent News
  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

  വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

  അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാവില്ല-വ്യാപാരി വ്യവസായി ഏകോപന സമിതി

  സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്