updated on:2018-02-11 04:45 PM
ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിരോധ സമരവുമായി നാട്ടുകാര്‍

www.utharadesam.com 2018-02-11 04:45 PM,
മേല്‍പറമ്പ്: ഏറെ ജനസാന്ദ്രതയുള്ള കൈനോത്ത്, ചാത്തങ്കൈ, കുന്നരിയത്ത്, കായിന്റടി, നടക്കാല്‍ പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് വന്‍ ടെലഫോണ്‍ കുത്തക കമ്പനികള്‍ക്ക് വേണ്ടി സ്വകാര്യ കമ്പനിയുടെ ടവര്‍ നിര്‍മിക്കാനുളള ശ്രമമാണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെക്കേണ്ടി വന്നത്.
ആസ്പത്രി, സ്‌കൂള്‍, അംഗന്‍വാടി എന്നിവയുള്ള സ്ഥലങ്ങളില്‍ ടെലഫോണ്‍ ടവര്‍ നിര്‍മ്മിക്കാന്‍ പാടില്ലെന്നരിക്കെയാണ് കൈനോത്ത് ജംഗ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ എട്ട് സ്ഥലം ലീസിനെടുത്ത് കുത്തക കമ്പനികള്‍ക്ക് വേണ്ടി വന്‍ ടെലഫോണ്‍ ടവര്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിനെതിരെ പ്രദേശവാസികള്‍ യോഗം ചേര്‍ന്ന് ടവര്‍ പ്രതിരോധ സമരസമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. അബ്ബാസ് കൈനോത്ത് അധ്യക്ഷത വഹിച്ചു. ഹമീദ് ചാത്തങ്കൈ സ്വാഗതം പറഞ്ഞു. സൈഫുദ്ദീന്‍ കെ. മാക്കോട് ഉദ്ഘാടനം ചെയ്തു. ഡോ. കായിഞ്ഞി, ഭാസ്‌കരന്‍ കുന്നരിയത്ത്, ബഷീര്‍ കുന്നരിയത്ത്, ഉദയന്‍ മൊട്ടയില്‍, അബൂബക്കര്‍ സി.കെ., നിയാസ് കുന്നരിയത്ത്, മുഹമ്മദ് കുഞ്ഞി പി.കെ., ഇയാസ് എം.എം., റിസ്‌വാന്‍ കൈനോത്ത്, ഹാസിഫ് കുന്നരിയത്ത്, ഹബീബ് കുന്നരിയത്ത്, ഫൈസല്‍ എം.എം. എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: അബൂബക്കര്‍ സി.കെ. (ചെയര്‍.), ഉദയന്‍ മൊട്ട(വൈസ്.ചെയ.), മുഹമ്മദ് കുഞ്ഞി കെ.പി., നിയാസ് കുന്നരിയത്ത് (ജന.കണ്‍.), അസീസ് കൈനോത്ത്, ആസിഫ് കുന്നരിയത്ത്(ജോ.കണ്‍.), അബ്ബാസ് കൈനോത്ത് (ട്രഷ.).



Recent News
  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും

  ഇയാഗോ 18ന് അരങ്ങിലെത്തുന്നു

  ചെമ്മനാട് കാസര്‍കോടിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് അടിത്തറ പാകിയ മണ്ണ്- എം.എല്‍.എ.

  മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് ഉത്സവകമ്മിറ്റിയുടെ ആദരം

  കാണികള്‍ക്ക് ദൃശ്യവിസ്മയമായി ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ

  എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  പി. സാഹിത്യവേദിക്ക് ഉജ്വല തുടക്കം