updated on:2018-02-11 04:55 PM
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് സി.ഐ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

www.utharadesam.com 2018-02-11 04:55 PM,
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്‍പ്പിച്ച നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ ഒരു മാസത്തിലധികമായിട്ടും അറസ്റ്റു ചെയ്യാത്ത കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നടപടികളില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കാഞ്ഞങ്ങാട് സി.ഐ. ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
ജാമ്യമില്ലാത്ത കേസിലെ പ്രതികളായ അക്രമികളെ അറസ്റ്റു ചെയ്യാതെ കാഞ്ഞങ്ങാടിനെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢാലോചനയുണ്ടോയെന്ന് പൊലീസിന്റെ നിഷ്‌ക്രിയത്വം സംശയിപ്പിക്കുന്നുവെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആരോപിച്ചു. സാമ്പത്തികമായ ഇടപെടലുകള്‍ എഫ്.ഐ.ആറില്‍ ഒന്നും, രണ്ടും, മൂന്നും പ്രതി ചേര്‍ക്കപ്പെട്ട അക്രമികളെ അറസ്റ്റ് ചെയ്യാത്ത സി.ഐ യുടെ നടപടിയില്‍ സംശയിക്കേണ്ട സാഹചര്യ തെളിവുകള്‍ ഉണ്ടെന്ന് സംസാരിച്ച ഡി.സി. സി ജനറല്‍ സെക്രട്ടറി എം.അസിനാര്‍ ആരോപിച്ചു.
മണ്ഡലം പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി. ബാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പ്രസിഡണ്ട് സാജിദ് മൗവ്വല്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് നോയല്‍ ടോം ജോസ്, ബി.പി. പ്രദീപ് കുമാര്‍, നെഹ്‌റു ബാലജനവേദി സംസ്ഥാന കോര്‍ഡിനേറ്റര്‍ വി.വി. നിശാന്ത്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എന്‍.കെ. രത്‌നാകരന്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ കെ.പി. മോഹനന്‍, പ്രവീണ്‍ തോയ്യമ്മല്‍, വി.വി. സുധാകരന്‍, ചന്ദ്രശേഖരന്‍ മാസ്റ്റര്‍, പ്രദീപന്‍ മരക്കാപ്പ്, അനില്‍ വാഴുന്നോറൊടി, അഡ്വ. പി. ബാബുരാജ്, വി.വി. സുഹാസ്, അശോക് ഹെഗ്‌ഡെ സംസാരിച്ചു.Recent News
  27 ന് സംസ്ഥാനത്ത് റേഷന്‍ കടകള്‍ തുറക്കില്ല

  എ.കെ.ഡി.എ ജില്ലാ കമ്മിറ്റി: മാഹിന്‍ കോളിക്കര പ്രസി., ജി.എസ്. ശശിധരന്‍ സെക്ര.

  ആവേശം പകര്‍ന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

  സി.പി.എം മണ്ഡലം കമ്മിറ്റി യോഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചു

  ഇവിടെ കുട്ടികള്‍ക്ക് അവധിക്കാലമല്ല; ഇത് വായനയുടെ വസന്തകാലം

  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍