updated on:2018-02-11 04:57 PM
ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ്; ജി.എച്ച്.എസ്.എസ്. ചെര്‍ക്കള സെമിയില്‍

www.utharadesam.com 2018-02-11 04:57 PM,
കാസര്‍കോട്: മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അണ്ടര്‍-13 കെ.സി.എ ക്രിക്കറ്റ് സ്‌പോര്‍ട്ടോ ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ ഉള്‍പ്പടെ മൂന്ന് മത്സരങ്ങളാണ് ഇന്നലെ നടന്നത്. ആദ്യ മത്സരത്തില്‍ ജി.എച്ച്.എസ്.എസ് ചെര്‍ക്കള ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത നായന്മാര്‍മൂല ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെര്‍ക്കള എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി ഫഹീമിനെ തിരഞ്ഞെടുത്തു. രണ്ടാം മത്സരത്തില്‍ എസ്.എ.ടി.എച്ച്.എസ് മഞ്ചേശ്വര്‍ ആറ് റണ്‍സിന് നവോദയ പെരിയയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത മഞ്ചേശ്വര്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നവോദയയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി മഞ്ചേശ്വരത്തിന്റെ ഖാദറിനെ തിരഞ്ഞെടുത്തു. ഉച്ചയ്ക്ക് ശേഷം നടന്ന ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ എസ്.എ.ടി.എച്ച്.എസ് മഞ്ചേശ്വരത്തെ 3 വിക്കറ്റിന് ജി.എച്ച്.എസ്.എസ് ചെര്‍ക്കള തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത മഞ്ചേശ്വരം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെര്‍ക്കള ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.



Recent News
  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും