updated on:2018-02-11 05:52 PM
സി.പി.ഐ. ജില്ലാസമ്മേളനത്തിന് പതാക ഉയര്‍ന്നു; ബഹുജന റാലിയും പൊതുയോഗവും ഇന്ന്

www.utharadesam.com 2018-02-11 05:52 PM,
ചട്ടഞ്ചാല്‍: സി.പി.ഐ. കാസര്‍കോട് ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ച് ചട്ടഞ്ചാല്‍ ടൗണിലെ പ്രത്യേകം തയ്യാറാക്കിയ ഇ.കെ. നായര്‍ നഗറില്‍ പതാക ഉയര്‍ന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമാരാദ്ധ്യരായ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളില്‍ നിന്ന് നേതാക്കള്‍ ഏറ്റുവാങ്ങി കൊണ്ടുവന്ന കൊടി, കൊടിമര ബാനര്‍ ജാഥകള്‍ ഇന്നലെ വൈകിട്ടോടെയാണ് 55-ാം മൈലില്‍ സംഗമിച്ചത്. ആറു ജാഥകളും സംഗമിച്ച് പൊതുസമ്മേളന നഗരികളിലേക്ക് പ്രകടനമായി ബാന്റ് വാദ്യ അകമ്പടിയോടെയാണ് എത്തിച്ചത്.
തുടര്‍ന്ന് പൊതുസമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി. കൃഷ്ണന്‍ പതാകയുയര്‍ത്തി. സംസ്ഥാന എക്‌സിക്യൂട്ടീവംഗം മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.വി കൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറി ബി.വി രാജന്‍, എക്‌സിക്യൂട്ടീവംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.എസ് കുര്യാക്കോസ്, സി.പി ബാബു, എം. അസിനാര്‍, വി. രാജന്‍, മണ്ഡലം സെക്രട്ടറിമാരായ അഡ്വ. വി. സുരേഷ് ബാബു, എം. കൃഷ്ണന്‍, കെ. ജയരാമ, സി.കെ ബാബുരാജ്, എം. കുമാരന്‍ സംബന്ധിച്ചു.
പൊതുസമ്മേളനവും റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജനറാലിയും ഇന്ന് വൈകിട്ട് നാലിന് ചട്ടഞ്ചാലിലെ ഇ.കെ മാസ്റ്റര്‍ നഗറില്‍ നടക്കും. പൊതുസമ്മേളനം സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവംഗം കെ.ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുന്നോടിയായി മൂന്ന് മണിക്ക് പൊയിനാച്ചിയില്‍ നിന്ന് റെഡ് വളണ്ടിയര്‍ പരേഡ് ആരംഭിക്കും. സംസ്ഥാന എക്‌സിക്യൂട്ടീവംഗങ്ങളും സംസ്ഥാന മന്ത്രിമാരുമായ ഇ. ചന്ദ്രശേഖരന്‍, വി.എസ് സുനില്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും. പൊതുസമ്മേളന നഗരിയില്‍ യുവകലാസാഹിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഗായക സംഘം അവതരിപ്പിക്കുന്ന വിപ്ലവ ഗാനമേളയും ഉണ്ടാകും.
12ന് രാവിലെ തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ അഡ്വ. കെ.കെ കോടോത്ത് നഗറില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി.എന്‍.ആര്‍ അമ്മണ്ണായ പതാക ഉയര്‍ത്തും.
പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യന്‍മോകേരി, അഡ്വ. കെ. പ്രകാശ് ബാബു, ദേശീയ കൗണ്‍സിലംഗം കമലാസദാനന്ദന്‍, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ എന്നീ നേതാക്കള്‍ സംബന്ധിക്കും. പ്രതിനിധി സമ്മേളനത്തില്‍ ജില്ലയിലെ 6 മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളും പ്രത്യേകം ക്ഷണിതാക്കളും ഉള്‍പ്പെടെ 163 പേര്‍ പങ്കെടുക്കും.Recent News
  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി