updated on:2018-02-11 06:09 PM
മഞ്ചേശ്വരം റെയില്‍വേ മേല്‍പാലം നിര്‍മ്മാണം; യോഗം 15ന്

www.utharadesam.com 2018-02-11 06:09 PM,
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് റെയില്‍വേ മേല്‍പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം 15ന് രാവിലെ 10.30ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് അറിയിച്ചു. എം.പി, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
മഞ്ചേശ്വരത്ത് റെയില്‍വേ മേല്‍പാലമില്ലാത്തതിനാല്‍ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കുന്നതിനാല്‍ പലപ്പോഴും അപകടമുണ്ടാകും. പത്ത് ദിവസം മുമ്പ് രണ്ട് സ്ത്രീകളും കുട്ടിയും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ തീവണ്ടി തട്ടി ദാരുണമായി മരിച്ചിരുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തിരമായി റെയില്‍വേ മേല്‍പാലം നിര്‍മ്മിക്കണമെന്നാണ് ആവശ്യം. എം.പി, എം.എല്‍.എ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, സമീപ പഞ്ചായത്തുകള്‍ എന്നിവയില്‍ നിന്ന് ഫണ്ട് സ്വരൂപിച്ച് മേല്‍പാലം നിര്‍മ്മിക്കുന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം.



Recent News
  ടീം അമാസ്‌ക് സന്തോഷ് നഗര്‍ റമദാന്‍ റിലീഫ് നടത്തി

  ഉദുമയില്‍ കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പാതിവഴിയില്‍; വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

  ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗജന്യ നോമ്പുതുറ വിഭവങ്ങളൊരുക്കി തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റി

  ഉത്സവാന്തരീക്ഷത്തില്‍ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് തുറന്നു കൊടുത്തു

  കാഞ്ഞങ്ങാട്ട് നഗരത്തില്‍ നടപ്പാക്കുന്ന ഫ്‌ളൈ ഓവറിനെ ചൊല്ലി വിവാദം

  പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

  ആസ്‌ക് ആലംപാടിയുടെ പ്രവര്‍ത്തനം പ്രശംസനീയം-എം.എല്‍.എ

  വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നു

  സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട്

  സഹപാഠിക്ക് സ്‌നേഹ വീടൊരുക്കി പൂര്‍വ്വ വിദ്യാര്‍ഥികള്‍

  നാലുമാസമായി സെക്രട്ടറിയില്ല; നീലേശ്വരം നഗരസഭയില്‍ ഭരണം സ്തംഭനാവസ്ഥയില്‍

  വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ആഹ്ലാദം പകരുന്നത് -ഡോ. ടി.പി അഹമ്മദലി

  അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

  പരീക്ഷാവിജയികളെ അനുമോദിച്ചു

  പാണ്ടിക്കണ്ടം ക്രോസ് ബാര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം 19ന്