updated on:2018-02-11 06:18 PM
സമ്പൂര്‍ണ്ണ ശുചിത്വം പ്രഖ്യാപനത്തില്‍ മാത്രം; ബദിയടുക്കയില്‍ മാലിന്യ കൂമ്പാരം

www.utharadesam.com 2018-02-11 06:18 PM,
ബദിയടുക്ക: സമ്പൂര്‍ണ്ണ ശുചിത്വവും പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുമെന്നും പ്രഖ്യാപനം നടത്തിയ ബദിയടുക്ക ടൗണിലും പരിസരങ്ങളിലും മാലിന്യ കൂമ്പരം. മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും കയറി ഇറങ്ങി ശൂചിത്വത്തെ കുറിച്ച് ബോധവല്‍കരണവും സര്‍വ്വേ പ്രവര്‍ത്തനവും നടത്തിയിരുന്നു. പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും ആരോഗ്യ വകുപ്പ് അധികൃതരും കുടുംബശ്രീ പ്രവര്‍ത്തകരേയും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെയും അണിനിരത്തി ടൗണില്‍ ശുചിത്വ വിളംബര ഘോഷയാത്ര നടത്തി. അതോടൊപ്പം ശൂചീകരണ പ്രവര്‍ത്തനത്തിന് അനുവദിച്ച തുക ചെലവഴിച്ചതല്ലാതെ ടൗണിലെ ചില സ്ഥലങ്ങളില്‍ ഇപ്പോഴും മാലിന്യം കുമിഞ്ഞ് കൂടുകയാണ്. ടൗണിലെ ചില സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലുമാണ് മാലിന്യം കുമിഞ്ഞു കൂടുന്നത്. ബദിയടുക്ക ടൗണിലെ ബസ് സ്റ്റാന്റിന് സമീപവും ടൗണില്‍ നിന്നും നവജീവന ഹൈസ്‌കൂളിലേക്ക് കടന്ന് പോകുന്ന റോഡരികില്‍ കാംപ്‌കോക്ക് പിറക് വശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലുമാണ് മാലിന്യ നിക്ഷേപമുള്ളത്. സ്‌കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാര്‍ കടന്ന് പോകുന്ന റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെ കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് വ്യക്തമായി അറിയാമെങ്കിലും അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് പഞ്ചായത്ത് അധികൃതരെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് ചെയ്യുന്നതെന്ന ആരോപണമുണ്ട്. അതേ സമയം വൈകുന്നേരങ്ങളില്‍ നവജീവന്‍ ഹൈസ്‌കൂള്‍ റോഡ് മദ്യപന്‍മാര്‍ കയ്യടക്കുകയും ഇവര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിലും ഗ്ലാസുകളിലും വെള്ളം കെട്ടി നിന്ന് ഇവയില്‍ കൊതുകുകള്‍ മുട്ടയിടുന്നത് മൂലം ഇവിടെ കൊതുക് വളര്‍ത്ത് കേന്ദ്രമാവുകയാണ്. ബദിയടുക്കയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യ വില്‍പ്പന ശാല മുള്ളേരിയയിലേക്ക് മാറിയതോടെ ഇവിടം കര്‍ണ്ണാടകയില്‍ കൊണ്ടു വന്ന് മദ്യ വില്‍പ്പന നടത്തുന്ന സംഘം സജീവമായതായി പരാതിയുണ്ട്. ദിവസവും നൂറ് കണക്കിന് പ്ലാസ്റ്റിക് കുപ്പികളും ഗ്ലാസുകളുമാണ് ഇവിടെ വലിച്ചെറിയുന്നത്. സംഘത്തെ കുറിച്ച് അധികൃതര്‍ക്കും വ്യക്തമായി അറിയമെങ്കിലും ഇതൊന്നും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപമുണ്ട്.Recent News
  സ്‌നേഹ സന്ദേശം പകര്‍ന്ന് തെരുവത്ത് ഫൗണ്ടേഷന്റെ ഇഫ്താര്‍ വിരുന്ന്

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം വേഗത്തിലാക്കണം'

  അമ്മങ്കോട് ജംഗ്ഷന്‍-തൈവളപ്പ് റോഡ് തുറന്നു കൊടുത്തു

  ടീം അമാസ്‌ക് സന്തോഷ് നഗര്‍ റമദാന്‍ റിലീഫ് നടത്തി

  ഉദുമയില്‍ കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പാതിവഴിയില്‍; വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

  ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗജന്യ നോമ്പുതുറ വിഭവങ്ങളൊരുക്കി തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റി

  ഉത്സവാന്തരീക്ഷത്തില്‍ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് തുറന്നു കൊടുത്തു

  കാഞ്ഞങ്ങാട്ട് നഗരത്തില്‍ നടപ്പാക്കുന്ന ഫ്‌ളൈ ഓവറിനെ ചൊല്ലി വിവാദം

  പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

  ആസ്‌ക് ആലംപാടിയുടെ പ്രവര്‍ത്തനം പ്രശംസനീയം-എം.എല്‍.എ

  വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നു

  സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട്

  സഹപാഠിക്ക് സ്‌നേഹ വീടൊരുക്കി പൂര്‍വ്വ വിദ്യാര്‍ഥികള്‍

  നാലുമാസമായി സെക്രട്ടറിയില്ല; നീലേശ്വരം നഗരസഭയില്‍ ഭരണം സ്തംഭനാവസ്ഥയില്‍

  വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ആഹ്ലാദം പകരുന്നത് -ഡോ. ടി.പി അഹമ്മദലി