updated on:2018-02-12 04:20 PM
'ആലംപാടി ഗവ.സ്‌കൂള്‍ ഗ്രൗണ്ട് സംരക്ഷിക്കണം'

www.utharadesam.com 2018-02-12 04:20 PM,
ആലംപാടി: അശാസ്ത്രീയവും ചട്ട വിരുദ്ധവുമായ രീതിയില്‍ സ്‌കൂള്‍ ഗ്രൗണ്ട് നശിപ്പിച്ചു കൊണ്ട് വാട്ടര്‍ ഫൗണ്ടേഷന്‍ നിര്‍മ്മിക്കാനുള്ള ആലംപാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എയുടെ നടപടിക്കെതിരെ അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. കായിക രംഗത്തു വളരെ പിന്നോക്കം നില്‍ക്കുന്ന സ്‌കൂളിന് അടുത്തകാലത്തായി ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മ്മിച്ച ഗ്രൗണ്ട് ഹരിത കേരളം പദ്ധതിയുടെ മറവില്‍ നശിപ്പിക്കാനുള്ള നീക്കം ദുരുദ്ദേശപരമാണ്. 70 മീറ്റര്‍ നീളവും 28 മീറ്റര്‍ വീതിയുമുള്ള ഗ്രൗണ്ടാണ് നിലവിലുള്ളത്. അത് തന്നെ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശ പ്രകാരം കുട്ടികള്‍ക്ക് കായിക പരിശീലനങ്ങള്‍ മതിയാകാത്ത രൂപത്തിലാണ്.
അതില്‍ നിന്ന് വീണ്ടും 25 മീറ്റര്‍ നഷ്ടപ്പെടുത്തി വാട്ടര്‍ ഫൗണ്ടേഷന്‍ നിര്‍മ്മിക്കാനുള്ള തീരുമാനം കുട്ടികളോടുള്ള വെല്ലുവിളിയാണ്. സ്‌കൂള്‍ ഗ്രൗണ്ട് നശിപ്പിക്കാത്ത രീതിയില്‍ നിര്‍മ്മാണം നടത്താനുള്ള സൗകര്യമുണ്ടായിട്ടും ഗ്രൗണ്ട് നശിപ്പിച്ചു കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉചിതമായ തീരുമാനം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കില്‍, ശക്തമായ സമര പരിപാടികളുമായി മുമ്പോട്ട് പോകാനാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ക്ലബ് പ്രവര്‍ത്തകരുടെയും തീരുമാനം.



Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍