updated on:2018-02-12 04:20 PM
പൂവാലന്മാര്‍ക്കെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിക്ക് പൊലീസിന്റെ ഉപഹാരം

www.utharadesam.com 2018-02-12 04:20 PM,
കാസര്‍കോട്: കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്ത പൂവാലന്മാരെ കായികമായി നേരിട്ട് എറിഞ്ഞോടിച്ച വിദ്യാര്‍ത്ഥിനിക്ക് പൊലീസിന്റെ വക അഭിനന്ദനവും ധീരതക്ക് സ്‌നേഹോപഹാരവും. ഉളിയത്തടുക്ക അല്‍ഹുസ്‌ന ഷി അക്കാദമിയിലെ വിദ്യാര്‍ത്ഥിനിയായ ആയിഷെയയാണ് കാസര്‍കോട് വനിതാ സെല്‍ സി.ഐ. പി.വി നിര്‍മ്മലയുടെ നേതൃത്വത്തില്‍ അഭിനന്ദിക്കുകയും ഉപഹാരവും നല്‍കുകയും ചെയ്തത്.
പെണ്‍കുട്ടിയെ കുറച്ചുകാലമായി പൂവാലന്മാര്‍ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നു. എന്നാല്‍ ഭയംകാരണം കുട്ടിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന കോളജില്‍ കാസര്‍കോട് പൊലീസ് വനിതാസെല്ലിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ സ്വയംപ്രതിരോധ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഇതോടെ മാനസികമായി ധൈര്യം നേടിയ കുട്ടി കഴിഞ്ഞദിവസം തന്നെ പിന്തുടര്‍ന്ന് ശല്ല്യപ്പെടുത്താന്‍ തുടങ്ങിയ പൂവാലന്മാരെ പരിശീലനത്തില്‍ പൊലീസ് പഠിപ്പിച്ച രീതിയില്‍ കായികമായി നേരിടുകയായിരുന്നു.
പെണ്‍കുട്ടി പ്രതികരിച്ചതോടെ കാറില്‍ക്കയറി ഇവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് കാറിന്റെ ചില്ല് എറിഞ്ഞുടച്ചാണ് വിദ്യാര്‍ത്ഥി ദേഷ്യം തീര്‍ത്തത്.
പൊലീസിന്റെ സ്വയംപ്രതിരോധ പരിശീലനം ലഭിച്ചതുകൊണ്ടാണ് തനിക്ക് ധൈര്യത്തോടെ പ്രതികരിക്കാന്‍ കഴിഞ്ഞതെന്ന് അറിയിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ കത്ത് സി.ഐ.ക്ക് ലഭിച്ചതോടെയാണ് വിവരം പൊലീസ് അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ കോളജില്‍ നേരിട്ടെത്തിയാണ് ധീരതക്കുള്ള അംഗീകാരമായി സി.ഐ. പി.വി നിര്‍മ്മല വനിതാസെല്‍ വക ഉപഹാരം നല്‍കിയത്. കോളജ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീക്ക്, വനിതാ സെല്‍ എസ്.ഐ ശാന്ത, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗീത, സതിദേവി എന്നിവരും അധ്യാപകരും വിദ്യാര്‍ത്ഥിനികളും പങ്കെടുത്തു.



Recent News
  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍

  സൗദി വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് സ്വദേശിയടക്കം ഗിന്നസ് ബുക്കില്‍

  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും