updated on:2018-02-12 04:21 PM
'പൊവ്വല്‍ ബസ്‌സ്റ്റോപ്പ് പുതുക്കി പണിയണം'

www.utharadesam.com 2018-02-12 04:21 PM,
പൊവ്വല്‍: അരനൂറ്റാണ്ട് പഴക്കമുള്ള, അപകട ഭീഷണിയുയര്‍ത്തുന്ന പൊവ്വല്‍ ടൗണിലെ ഒറ്റമുറി ബസ് കാത്തിരിപ്പു കേന്ദ്രം പുതുക്കി പണിത് യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങളോട് കൂടിയ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അനുവദിക്കണമെന്ന് പൊവ്വല്‍ സൂപ്പര്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന നാട്ടിലെ സാംസ്‌കാരിക സന്നദ്ധ സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.
കെ.പി ഹമീദിന്റെ അധ്യക്ഷതയില്‍ ഉപദേശക സമിതി അംഗം കെ.എന്‍ ഹനീഫ് ഉദ്ഘാടനം ചെയ്തു.
വിവിധ ക്ലബ് പ്രതിനിധികളെ പ്രതിനിധീകരിച്ച് ഫൈസല്‍ നെല്ലിക്കാട് (വൈറ്റ് മൂണ്‍), ജമ്മു (ബി.സി.സി), റമീസ് (സമാന്‍), ഷെരീഫ് (ഷോക്ക് ബോയ്‌സ്), ജാസിര്‍ (ട്രയാങ്കിള്‍), നാസര്‍ (എ.കെ ഖാദര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്), എ.കെ യൂസുഫ് (ഇത്തിഹാദുല്‍ മുസ്‌ലിമീന്‍), റൗഫ് പളലി, ഹമീദ് ബി.എച്ച്, അബ്ബാസ് പള്ളം, മുനീര്‍ ബിഎച്ച്, ഇബ്രാഹിം അഷ്‌റഫ്, അലി പി.എം., അസീസ് നെല്ലിക്കാട്, ഹാരിസ് മോടോന്താണി, നാസര്‍ കെ.പി പ്രസംഗിച്ചു. ഷെരീഫ് പൊവ്വല്‍ വിഷയാവതരണം നടത്തി.
ഹസൈനാര്‍ സ്വാഗതവും ഹാരിസ് നെല്ലിക്കാട് നന്ദിയും പറഞ്ഞു.Recent News
  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും