updated on:2018-02-12 04:21 PM
എണ്‍മകജെ ഒരു നോവലിനപ്പുറം സമര പ്രവര്‍ത്തനമാണ് - ഡോ. അംബികാസുതന്‍ മാങ്ങാട്

www.utharadesam.com 2018-02-12 04:21 PM,
മുന്നാട്: എണ്‍മകജെ ഒരു നോവലിനപ്പുറം സമരപ്രവര്‍ത്തനമാണ് എന്ന് സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. മുന്നാട് പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എണ്‍മകജെ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് അഡ്വ. പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി കെ.പി. രമേശന്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി .കെ. ലൂക്കോസ് ആമുഖ പ്രഭാഷണം നടത്തി. എം. സുരേന്ദ്രന്‍, പി. ശ്രീജ, കെ.കെ. ലതിക, മഞ്ജുഷ ടി. എന്നിവര്‍ സംസാരിച്ചു. എണ്‍മകജെയെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 'ബെര്ത്തം' എന്ന കയ്യെഴുത്തു മാസിക ചടങ്ങില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ തീവ്രത വ്യക്തമാക്കുന്ന ഫോട്ടോ പ്രദര്‍ശനം നടത്തി.



Recent News
  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി