updated on:2018-02-12 04:22 PM
എം.കെ. അഹമ്മദ് പള്ളിക്കര അനുസ്മരണം സംഘടിപ്പിച്ചു

www.utharadesam.com 2018-02-12 04:22 PM,
ബേക്കല്‍: മാപ്പിളപ്പാട്ടിന്റെ പെരുമഴ പെയ്യിച്ച ഉത്തര മലബാറിലെ കാവ്യതേജസ് എം.കെ. അഹമ്മദിന്റെ 19-ാം അനുസ്മരണം സംഘടിപ്പിച്ചു. അഹമ്മദ് സ്മാരക സമിതി പള്ളിക്കര ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി ഗാന രചയിതാവ് കാനേഷ് പൂനൂര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലയില്‍ ജനിച്ച് പോയി എന്ന ഒറ്റകുറ്റം കൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോവുകയും കാലശേഷം അധികൃതരുടെ അനാസ്ഥ മൂലം ഒരു സ്മാരകം പോലും നിര്‍മ്മിക്കപ്പെടാത്ത നിരാശ അനുസ്മരണ പ്രഭാഷണം ന്നടത്തിയവര്‍ ഓര്‍മ്മിപ്പിച്ചു. ഡോക്യൂമെന്ററി സംവിധായകന്‍ താഹിര്‍ ഇസ്മായില്‍, പി.എസ് ഹമീദ്, അസീസ് തായിനേരി, ഹമീദ് കോളിയടുക്കം, ടി.എം. ലത്തീഫ്, സിദ്ദീഖ് പള്ളിപ്പുഴ, സാജിദ് മൗവ്വല്‍, ഇബ്രാഹിം പള്ളിപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. കെ.ഇ.എ.ബക്കര്‍ അധ്യക്ഷത വഹിച്ചു. എം.കെ അഹമ്മദ് സ്മാരക കണ്‍വീനര്‍ മൗവ്വല്‍ മുഹമ്മദ് മാമു അതിഥികളെ പരിചയപ്പെടുത്തി. അഷ്‌റഫ് പയ്യന്നൂര്‍, കണ്ണൂര്‍ സീനത്ത്, എം.എ.ഗഫൂര്‍ ഇസ്മായില്‍ തളങ്കര, ആദില്‍ അത്തു തുടങ്ങിയവരുടെ ഇശല്‍ മഴ ഗാനവിരുന്നും ഉണ്ടായിരുന്നു. എം.ബി ഷാനവാസ് നന്ദി പറഞ്ഞു.Recent News
  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍

  'കെ.എസ്.ടി.പി തീരദേശ റോഡില്‍ സുരക്ഷ ഉറപ്പുവരുത്തണം'

  'സീതാംഗോളിയിലെ വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടണം'

  മധൂര്‍ അറന്തോട് ക്ഷേത്ര വാര്‍ഷിക മഹോത്സവം 27 മുതല്‍

  ഇടത് ഭരണത്തില്‍ പാവങ്ങളെ തല്ലിക്കൊല്ലുന്നു -ഹരീഷ്‌കുമാര്‍

  ഗവ. കോളേജില്‍ ശാസ്ത്രയാന്‍ പ്രദര്‍ശനം

  കുത്തേറ്റ് മരിച്ച അക്ഷതയുടെ കുടുംബത്തിന് സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

  പൈപ്പ്‌ലൈനിലെ ചോര്‍ച്ച; ജല അതോറിറ്റി മേധാവിക്ക് പരാതി നല്‍കി

  ശുഹൈബ് വധം സമാനതകളില്ലാത്ത ക്രൂരത-അബ്ദുല്ല കുട്ടി