updated on:2018-02-12 04:25 PM
അവഗണനക്കെതിരെ ഇശല്‍ ഗ്രാമം പാട്ട് പാടി പ്രതിഷേധിച്ചു

www.utharadesam.com 2018-02-12 04:25 PM,
മൊഗ്രാല്‍. മാപ്പിളപ്പാട്ടിനെ അനുഷ്ഠാനം പോലെ കൊണ്ട് നടക്കുന്ന ഇശല്‍ ഗ്രാമത്തിന്റെ തേങ്ങലായി മാറി മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ. നാട്ടുക്കാരും കലാകാരന്‍മാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന കൂട്ടായ്മയില്‍ ഇശല്‍ ഗ്രാമത്തോടുള്ള അധികൃതരുടെ അവഗണനയ്‌ക്കെതിരെ പാട്ട് പാടി തന്നെ പ്രതിഷേധമറിയിച്ചത് വേറിട്ട കാഴ്ചയായി. മൊഗ്രാല്‍ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം മൊഗ്രാലില്‍ നിലനിര്‍ത്താതെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ ഉപകേന്ദ്രം നാദാപുരത്ത് ഇന്നലെ ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ ടൗണില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ഇശല്‍ ഗ്രാമത്തില്‍ നിരാശയുടെ നെടുവീര്‍പ്പുകളാണ് ഉയരുന്നതെന്നും നാടിന്റെ പൈതൃകം നിലനിര്‍ത്താനും പാരമ്പര്യം പഠിക്കാനും പുതിയ തലമുറയ്ക്കുള്ള അവസരം സര്‍ക്കാറും ജനപ്രതിനിധികളും ഇല്ലാതാക്കിയതിലുള്ള പ്രതിഷേധമാണ് ഈ കൂട്ടായ്മയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് എ.കെ. അബ്ദുല്‍ റഹ്മാന്‍, എസ്.കെ. ഇഖ്ബാല്‍ എന്നിവര്‍ പറഞ്ഞു. ഗാനം ആലപിച്ചു ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരുവരും. ഫ്രണ്ട്‌സ് ക്ലബ്ബ് ചെയര്‍മാന്‍ എം.എ. മൂസ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു ഉറുദു അക്കാദമി ചെയര്‍മാന്‍ എം. മാഹിന്‍ മാസ്റ്റര്‍, ബഷീര്‍ അഹമ്മദ് സിദ്ധീഖ്, എം.സി കുഞ്ഞഹമ്മദ്, ടി.എം. ശുഹൈബ്, ടി.കെ.അന്‍വര്‍, അബ്ദുല്ല കുണിയ, ജാഫര്‍ പേരാല്‍, ഖാലിദ് മൊഗ്രാല്‍, എം.എസ്. മുഹമ്മദ് കുഞ്ഞി, മുഹമ്മദാലി കൊപ്പളം, എം.വി. മുഹമ്മദ്, പി.വി. അന്‍വര്‍, എം.എ. മുഹമ്മദ് കുഞ്ഞി, എച്ച്.എ. ഖാലിദ്, ശരീഫ് ഗല്ലി, അന്‍വര്‍ അഹ്മദ്, മുഹമ്മദ് അബ്‌കോ, മുഹമ്മദ് മൈമൂന്‍ നഗര്‍, എം.എസ്. അബ്ദുല്ല, സിദ്ധിഖ് പി.എസ്, മുഹമ്മദ് കുഞ്ഞി, ശറഫുദ്ധീന്‍, കെ.വി. അഷ്‌റഫ്, താജുദ്ധീന്‍, എം.എസ്. അഷ്‌റഫ് പ്രസംഗിച്ചു എം.പി.എ.ഖാദര്‍ സ്വാഗതവും ജംഷീര്‍ പേരാല്‍ നന്ദിയും പറഞ്ഞു.Recent News
  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി