updated on:2018-02-12 06:04 PM
ആദ്യ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പേര് പറയാന്‍ മടികാണിക്കരുതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

www.utharadesam.com 2018-02-12 06:04 PM,
ചട്ടഞ്ചാല്‍: പി.കൃഷ്ണപിള്ളക്ക് ശേഷം ഐക്യകേരളം രൂപപ്പെട്ടപ്പോള്‍ രണ്ടാമത്തെ സെക്രട്ടറി സി. അച്യുതമേനോനും മൂന്നാമത്തെ സെക്രട്ടറി എം.എന്‍ ഗോവിന്ദന്‍ നായരും നാലാമത്തെ സെക്രട്ടറി ഇ.എം.എസ് നമ്പൂതിരിപ്പാടുമായിരുന്നുവെന്നും ആരും ചരിത്രം മറന്നുപോകരുതെന്നും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗവും റവന്യൂ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ചിലര്‍ അച്യുതമേനോന്റെ പേര് പറയാന്‍ മടികാണിക്കാറുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ആദ്യ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേര് പറയുന്നതില്‍ അഭിമാനമേയുള്ളു. സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എന്‍ സ്മാരകത്തിലേക്ക് വന്നാല്‍ അവിടെ കൃഷ്ണപിള്ളയുടേയും സി. അച്യുതമേനോന്റെയും എം.എന്‍ ഗോവിന്ദന്‍നായരുടേയും ഫോട്ടോയ്‌ക്കൊപ്പം ഇ.എം.എസിന്റെ ഫോട്ടോയും കാണാമെന്നും അതാണ് ഞങ്ങളുടെ രീതിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഫാസിസത്തിലേക്കാണ് നീങ്ങുന്നതെന്നും അത് തടയാന്‍ ദേശീയതലത്തില്‍ മതേതര കൂട്ടായ്മ വേണമെന്നും ആദ്യം പറഞ്ഞത് സി.പി.ഐയാണ്. ഒരു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ മറ്റു പല സംഘടനകളും ഇക്കാര്യം ചര്‍ച്ചചെയ്യുന്നുവെന്നത് സി.പി.ഐക്കുള്ള അംഗീകാരമാണ്. വോട്ടിനിട്ടും വോട്ടിനിടാതെയും ആര്‍ക്കും തള്ളാം. ചര്‍ച്ച ചെയ്യാനും തിരുത്താനും ഓരോ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. അഴിമതിയും ധൂര്‍ത്തും നടത്തി ബി.ജെ.പിക്ക് ഭരണത്തിലേക്കുള്ള പാതയൊരുക്കിയത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



Recent News
  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും