updated on:2018-02-27 06:51 PM
സര്‍ക്കാറിന്റെ തെറ്റായ നയം: കുടുംബങ്ങള്‍ അനാഥമാവുന്നു -നസീമ ടീച്ചര്‍

www.utharadesam.com 2018-02-27 06:51 PM,
തളങ്കര: സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളും കൊല പാതകങ്ങളും കവര്‍ച്ചയും അവസാനിപ്പിക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്ന തെറ്റായ നടപടികള്‍ മൂലം ഓരോ ദിവസവും കുടുംബങ്ങള്‍ അനാഥമായി കൊണ്ടിരിക്കുകയാണെന്ന് വനിതാലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നസീമ ടീച്ചര്‍ പറഞ്ഞു.
സംസ്ഥാനത്ത് ദിനംപ്രതി രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി ചെറുപ്പക്കാര്‍ കൊല ചെയ്യപ്പെടുകയാണ്-അവര്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ 26, 30 വാര്‍ഡ് (തളങ്കര ജദീദ് റോഡ്, ദീനാര്‍ നഗര്‍) സംയുക്ത സമ്മേളനത്തോടനുബന്ധിച്ച് നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു നസീമ ടീച്ചര്‍. നഗരസഭ കൗണ്‍സിലര്‍ ഡോ. സെല്‍വാന ഫൈസര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ റംസീന റിയാസ് സ്വാഗതം പറഞ്ഞു.
മെഹന്തി ഡസോര്‍ട്ട് ഫെസ്റ്റ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സാഹിന സലീം ഉദ്ഘാടനം ചെയ്തു.
വനിതാ ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡണ്ട് താഹിറ സത്താര്‍, ജനറല്‍ സെക്രട്ടറി സക്കീല മജീദ്, ട്രഷറര്‍ എ.എം. സൈബുന്നിസ, നഗരസഭാ കൗണ്‍സിലര്‍മാരായ സിയാന ഹനീഫ്, ഫര്‍സാന ശിഹാബ്, നസീറ ഇസ്മായില്‍, സാഹിറ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.



Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി