updated on:2018-03-01 06:34 PM
എജ്യുക്കേഷനല്‍ കൗണ്‍സലിംഗ് ആന്റ് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി

www.utharadesam.com 2018-03-01 06:34 PM,
കാസര്‍കോട്: റസിഡന്റ്‌സ് അസോസിയേഷനുകളുടെ ജില്ലാതല ഫെഡറേഷന്‍ (ഫ്രാക്) ജില്ലയിലെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളിലെ രക്ഷാകര്‍ത്താക്കള്‍ക്കായി എജ്യുക്കേഷണല്‍ ആന്റ് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി.
പരീക്ഷാ സംബന്ധമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സമ്മര്‍ദ്ദവും ഭയവും ലഘൂകരിക്കുന്ന നൂതന രീതികള്‍ പരിചയപ്പെടുത്തുക, ഇന്ത്യയിലും വിദേശത്തും ധാരാളം ജോലിസാദ്ധ്യതകളുള്ള നവീനങ്ങളായ കോഴ്‌സുകള്‍ വിശദീകരിക്കുക എന്നിവയായിരുന്നു സെമിനാര്‍ വിഷയങ്ങള്‍. ഫ്രാക് വൈസ് പ്രസിഡണ്ട് കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ഫ്രാക് പ്രസിഡണ്ട് ജി.ബി. വത്സന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫ്രാക് രക്ഷാധികാരിയും മാധ്യമപ്രവര്‍ത്തകനുമായ സണ്ണി ജോസഫ്, മുന്‍ പ്രസിഡണ്ട് എം.കെ. രാധാകൃഷ്ണന്‍, ഫ്രാക് കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ സുബിന്‍ ജോസ് സംസാരിച്ചു. ഫ്രാക് ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഷീലാ ജയിംസ് നന്ദിയും പറഞ്ഞു. പ്രശസ്ത വിദ്യാഭ്യാസ കൗണ്‍സിലിംഗ്, കരിയര്‍ വിദഗ്ധനും പരിശീലകനുമായ പി. ജ്യോതിഷ് പോള്‍ ക്ലാസെടുത്തു.



Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി