updated on:2018-03-05 05:53 PM
ഡോ. എം. മിനിക്ക് വനിതാ രത്‌നം പുരസ്‌കാരം

www.utharadesam.com 2018-03-05 05:53 PM,
കാസര്‍കോട്: അന്തര്‍ദേശീയ ജേണലുകളില്‍ 12 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച നീലേശ്വരം പുതുക്കൈ ഹരിഗോവിന്ദ് ഹൗസിലെ ഡോ. എം. മിനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാരം. ശാസ്ത്രരംഗത്തെ സംഭാവനകള്‍ക്കുള്ള ജസ്റ്റിസ് ഫാത്തിമബീവി അവാര്‍ഡാണ് ഇവര്‍ക്ക് ലഭിച്ചത്. കാസര്‍കോട് ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബോട്ടണി അധ്യാപികയാണ്. ജില്ലയിലെ ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളിലെ ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള പഠനത്തിയിരുന്നു ഡോക്ടറേറ്റ്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ ഗവേഷക ഗൈഡ് ഡോ. പി.എം. ബീബി റസീനയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.
കാസര്‍കോട് കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ കൂക്കള്‍ ചന്തുക്കുട്ടി നായരുടെയും എം.ജാനകിയുടെയും മകളും അജാനൂര്‍ ഇഖ്ബാല്‍ എച്ച്.എസ്.എസ് ജീവനക്കാരനും നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ എ.സുരേഷ് ബാബുവിന്റെ ഭാര്യയുമാണ്. മകന്‍ യദുനന്ദന്‍ കക്കാട്ട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി. മൂന്നു ലക്ഷം രൂപയുടെ പുരസ്‌കാരം വനിതാ ദിനമായ എട്ടിന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.Recent News
  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു