updated on:2018-03-05 08:30 PM
പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരെ ആദരിക്കുന്നു

www.utharadesam.com 2018-03-05 08:30 PM,
ഉദുമ: പാലക്കുന്ന് ഭഗവതിക്ഷേത്രപൂരക്കളി പണിക്കരായ പി. വി. കുഞ്ഞിക്കോരനെ 29ന് രാവിലെ 10 മണിക്ക് ക്ഷേത്ര തിരുസന്നിധിയില്‍ സ്വര്‍ണ്ണോപഹാരവും മംഗള പത്രവും നല്‍കി ആദരിക്കുവാന്‍ പാലക്കുന്ന് ഭഗവതി ക്ഷേത്ര പൂരക്കളി കൂട്ടായ്മയുടെ യോഗം തീരുമാനിച്ചു. 60 വര്‍ഷത്തിലധിമായി പാലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരക്കളി നടത്തികൊണ്ട് പോകുന്ന കുഞ്ഞിക്കോരന്‍ പണിക്കര്‍ക്ക് ക്ഷേത്ര തിരുസന്നിധിയില്‍ വെച്ച് നല്‍ക്കുന്ന ആദര ചടങ്ങ് വിജയിപ്പിക്കണമെന്ന് ക്ഷേത്ര പൂരക്കളി കൂട്ടായ്മ ആവശ്യപ്പെട്ടു. യോഗത്തില്‍ മോലോത്ത് വളപ്പില്‍ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. പി.വി. ഉദയകുമാര്‍, കെ.വി. നാരായണന്‍ പള്ളം, ഉണ്ണികൃഷ്ണന്‍ കരിപ്പൊടി, കുഞ്ഞിരാമന്‍ പാക്യാര, ചെണ്ട വാസു, രമേശന്‍ തെക്കേകര എന്നിവര്‍ പ്രസംഗിച്ചു.



Recent News
  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു