updated on:2018-03-06 06:21 PM
പൈക്കം മഖാം ഉറൂസ് സമാപിച്ചു

www.utharadesam.com 2018-03-06 06:21 PM,
പൈക്ക: ഫെബ്രുവരി 24 മുതല്‍ ആരംഭിച്ച പൈക്കം മണവാട്ടി ബീവി ഉറൂസ് പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി സമാപിച്ചു. ജാതി മത ഭേദമന്യേ ലക്ഷങ്ങളാണ് ഉറൂസ് വേളയില്‍ സന്ദര്‍ശനത്തിന് എത്തിയത്.
എല്ലാ ദിവസങ്ങളിലും ഉച്ചക്കഞ്ഞിയും ചക്കരച്ചോറും (മധുരക്കഞ്ഞി) മധുര പാനിയം, തബറൂക്ക് വിതരണവും നടത്തി.
സമാപന സമ്മേളനം ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഹാജി പി.എം മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ഖാസി ഹാജി സയ്യിദ് മുഹമ്മദ് തങ്ങള്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഹനീഫ കരിങ്ങപ്പള്ളം സ്വാഗതവും വര്‍ക്കിംഗ് കണ്‍വീനര്‍ ബി.കെ ബഷീര്‍ പൈക്ക നന്ദിയും പറഞ്ഞു.
മുദരീസ് സുബൈര്‍ ദാരിമി, ജമാഅത്ത് സെക്രട്ടറി അബൂബക്കര്‍ വി, ഉറൂസ് കമ്മിറ്റി ട്രഷറര്‍ ബി.എ റഹ്മാന്‍ ഹാജി, ജനറല്‍ ക്യാപ്റ്റര്‍ ഇബ്രാഹിം കൊയര്‍കൊച്ചി, മഖാം കമ്മിറ്റി പ്രസിഡണ്ട് ബി.എ അബ്ദുല്‍റസാഖ്, സെക്രട്ടറി അന്‍വര്‍ ഷാഹിദ്, ട്രഷറര്‍ അബൂബക്കര്‍ കുഞ്ഞിപ്പാറ, ദുബായ് കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം കുഞ്ഞിപ്പാറ, അബൂദാബി കമ്മിറ്റി പ്രസിഡണ്ട് ബക്കര്‍ പൈക്ക, ഹിഫഌല്‍ ഖുര്‍ആന്‍ കോളേജ് ചെയര്‍മാന്‍ ബി. കുഞ്ഞാമു ഹാജി, കണ്‍വീനര്‍ എം.മജീദ് ഹാജി സംസാരിച്ചുRecent News
  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും