like this site? Tell a friend |
updated on:2018-03-07 07:05 PM
തൊഴില്‍മേഖല സ്തംഭനം; കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണം -അഹ്മദ് ദേവര്‍കോവില്‍
![]() www.utharadesam.com 2018-03-07 07:05 PM, കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ കുത്തക കോര്‍പ്പറേറ്റ്വല്‍ക്കരണവും ജനവിരുദ്ധ സാമ്പത്തികനയവും ഇന്ത്യയില്‍ നിര്‍മ്മാണമേഖല സ്തംഭിക്കുകയും തൊഴിലാളികള്‍ പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയം തിരുത്തണമെന്ന് ഐ.എന്‍.എല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍ ആവശ്യപ്പെട്ടു. നാഷണല്‍ ലേബര്‍ യൂണിയന് (എന്‍.എല്‍.യു) കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എല്‍.യു ജില്ലാ പ്രസിഡണ്ട് സി.എം.എ. ജലീല്‍ അധ്യക്ഷത വഹിച്ചു. എന്‍.എല്‍.യു സംസ്ഥാന പ്രസിഡണ്ട് എ.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഐ.എന്‍.എല്‍. സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍, ഐ.എന്‍.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ മൊയ്തീന്‍കുഞ്ഞി കളനാട്, ദേശീയ സമിതിയംഗം അജിത്കുമാര്‍ ആസാദ്, എന്‍.എല്‍.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ്, എന്‍.വൈ.എല്‍ സംസ്ഥാന ട്രഷറര്‍ റഹിം ബെണ്ടിച്ചാല്‍, ഐ.എന്‍.എല്‍. ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്, മൊയ്തീന്‍ഹാജി ചാല, കെ.കെ. അബ്ബാസ്, അബ്ദുല്റഹ്മാന് തുരുത്തി, ഹൈദര്‍ കുളങ്കര, അബ്ദുല്റഹ്മാന് കളനാട്, ഷഫീഖ് കാഞ്ഞങ്ങാട്, മുഹമ്മദ് കൊടി, നവാസ് ബേക്കല്‍, സിദ്ദീഖ് ചെങ്കള, യൂസുഫ് വളയം, അബൂബക്കര്‍ ഖാദിരി, ഷെരീഫ് ചെമ്പരിക്ക, ഖലീല്‍ പുഞ്ചാവി, ടി.എ. ഇബ്രാഹിം ചാല, അബ്ദുല്‍ ഖാദര്‍ കരിവേടകം, കുഞ്ഞാമു നെല്ലിക്കുന്ന്, ഗഫൂര്‍ മീത്തല്‍, ഷെരീഫ് പാക്യാര, സമീര്‍ പാറക്കട്ട എന്നിവര്‍ സംസാരിച്ചു. എന്‍.എല്‍.യു ജില്ലാ സെക്രട്ടറി ഹനീഫ് കടപ്പുറം സ്വാഗതവും ബഷീര്‍ പാക്യാര നന്ദിയും പറഞ്ഞു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |