updated on:2018-03-10 06:17 PM
ബി.ജെ.പി.യും സി.പി.എമ്മും ജനങ്ങളെ ദ്രോഹിക്കുന്ന ഭരണകൂടമായി മാറുന്നു -കെ. നീലകണ്ഠന്‍

www.utharadesam.com 2018-03-10 06:17 PM,
ബദിയടുക്ക: ബി.ജെ.പി.യും സി.പി.എമ്മും രാജ്യത്തെ ദ്രോഹിക്കുന്ന ഭരണകൂടമായി മാറുന്നുവെന്നും കൊലപാതക രാഷ്ട്രീയം കൊണ്ടും അക്രമ രാഷ്ട്രീയം കൊണ്ടും ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുകയാണെന്നും കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ ആരോപിച്ചു. അക്രമ രാഷ്ട്രീയ കൊല പാതക രാഷ്ട്രീയത്തിനെതിരെ യു.ഡി.എഫ് കന്യപ്പാടി ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കന്യപ്പാടി ബി.എ. ഇബ്രാഹിം ഹാജി നഗറില്‍ നടത്തിയ രാഷ്ടീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു .ഡി.എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട്, മുസ്ലീം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം ടി.എന്‍.എ. ഖാദര്‍ കണ്ണൂര്‍, പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സിറാജ് പേരാവൂര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാര്‍, യു.ഡി.എഫ് നേതാക്കളായ പി.ജി. ചന്ദ്രഹാസ റൈ, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ബദറുദ്ദീന്‍ താസീം, ഖാദര്‍ മാന്യ, അന്‍വര്‍ ഓസോണ്‍, ശ്യാം പ്രസാദ് മാന്യ, പി. ജയശ്രി, എം.കെ. പ്രസന്ന, അനിത ക്രാസ്റ്റ, അബൂബക്കര്‍ കന്യപ്പാടി, ഗംഗാധര ഗോളിയടുക്ക, ഷാഫി ഗോളിയടുക്ക, കെ.റിസാല്‍, ഹര്‍ഷാദ് പ്രസംഗിച്ചു. ബി. രാമ പാട്ടാളി സ്വാഗതവും കരീം തലപ്പനാജെ നന്ദിയും പറഞ്ഞു.Recent News
  നബിദിനത്തില്‍ യാത്രക്കാര്‍ക്ക് പലഹാരം നല്‍കി സിറ്റിഫ്രണ്ട്‌സും സിറ്റിബോയ്‌സും

  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു