updated on:2018-03-11 05:49 PM
ലഹരി വിരുദ്ധ കാവ്യ സദസ് സംഘടിപ്പിച്ചു

www.utharadesam.com 2018-03-11 05:49 PM,
ചട്ടഞ്ചാല്‍: മലബാര്‍ കലാ-സാംസ്‌കാരിക വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഞ്ചാവ് മാഫിയക്കെതിരെ ഉണര്‍ത്ത് പാട്ടായി ലഹരി വിരുദ്ധ കാവ്യ സദസ് സംഘടിപ്പിച്ചു. രവീന്ദ്രന്‍ പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റഫീഖ് മണിയങ്ങാനം അധ്യക്ഷത വഹിച്ചു.
വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. വിനോദ് കുമാര്‍ പെരുമ്പള, മോഹനന്‍ മാങ്ങാട്, സിദ്ദീഖ് ചട്ടഞ്ചാല്‍, അജിത് കളനാട്, മസൂദ് ബോവിക്കാനം, ശ്രുതി വാരിജാക്ഷന്‍, അബ്ബാസ് മുതലപാറ, നാസര്‍ സംഗമം, ജാഫര്‍ പേരാല്‍, ഹനീഫ് കടപ്പുറം, സുരേഷ് പനയാല്‍ സംസാരിച്ചു. സിദ്ദിഖ് ഒമാന്‍ സ്വാഗതവും ജില്ല സെക്രട്ടറി എ.എം അബൂബക്കര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗായകരായ റിയാസ് നായന്മാര്‍മൂല, രാജു കലാഭവന്‍, ലത്തീഫ് കംറാജ്, നാസര്‍ മാന്യ, ഹാഷിം മേല്‍പറമ്പ്, ഇ.എം ഇബ്രാഹിം മൊഗ്രാല്‍, ശംസുദീന്‍ എസ്.പി നഗര്‍ എന്നിവര്‍ ആലപിച്ച ലഹരി വിരുദ്ധ ഗാനങ്ങളും ചട്ടഞ്ചാല്‍ ട്രന്റ് സ്റ്റുഡിയോ തയ്യാറാക്കിയ ലഹരി വിരുദ്ധ ടെലിഫിലിമും അരങ്ങേറി.Recent News
  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി