updated on:2018-03-11 06:27 PM
എന്‍.എ. അബൂബക്കറിനെയും അബ്ദുല്‍ ഹമീദ് ദാരിമിയേയും ആദരിച്ചു

www.utharadesam.com 2018-03-11 06:27 PM,
കാസര്‍കോട്: വി കെയര്‍ നായന്മാര്‍മൂലയുടെ ആഭിമുഖ്യത്തില്‍ നായന്മാര്‍മൂല സ്റ്റേഡിയത്തിലൊരുക്കിയ നിയാസ് നഗറില്‍ നടന്നു വരുന്ന മതവിജ്ഞാന സദസ്സിന്റെ ഭാഗമായി, വിദ്യാഭ്യാസ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്‍.എ അബൂബക്കര്‍ ഹാജിയേയും ദീനി പ്രബോധന രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട മതപണ്ഡിതനും നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് മുദരീസുമായ ബി.എസ് അബ്ദുല്‍ ഹമീദ് ദാരിമിയെയും നായന്മാര്‍മൂല പൗരാവലി ആദരിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കാസര്‍കോടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി അത്യധ്വാനം നടത്തുകയും ചെയ്യുന്ന എന്‍.എ അബൂബക്കറിന്റെയും നിരവധി ശിഷ്യഗണങ്ങളുടെ ഉടമയായ അബ്ദുല്‍ ഹമീദ് ദാരിമിയുടെയും പ്രവര്‍ത്തന നേട്ടങ്ങള്‍ എടുത്തുകാട്ടി. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഇരുവരെയും ആദരിച്ചു. അച്ചു നായന്മാര്‍മൂല അധ്യക്ഷത വഹിച്ചു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. പ്രമുഖ പ്രാസംഗികന്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, പി.ബി അഹമ്മദ്, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, പി.പി. ഉമ്മര്‍, സ്റ്റാന്റേര്‍ഡ് അബൂബക്കര്‍, സി.എല്‍. ഹമീദ്, നെക്കര അബൂബക്കര്‍ സംബന്ധിച്ചു. എസ്. റഫീഖ് സ്വാഗതം പറഞ്ഞു.
മതവിജ്ഞാന സദസ്സില്‍ ഇ.പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി. കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇ.പി അബൂബക്കര്‍ അല്‍ഖാസിമിയുടെ പ്രഭാഷണം ഇന്നും തുടരും. മുന്‍ മന്ത്രി സി.ടി അഹമ്മദലി മുഖ്യാതിഥിയായി സംബന്ധിക്കും.



Recent News
  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

  വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

  അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാവില്ല-വ്യാപാരി വ്യവസായി ഏകോപന സമിതി

  സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്

  യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി

  രാജീവ് ഗാന്ധി റിസര്‍ച്ച് സെന്റര്‍ ലോഗോ പ്രകാശനം ചെയ്തു

  ബേവൂരിയില്‍ നാടക മത്സരത്തിന് തുടക്കമായി

  ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീമില്‍ ആലംപാടി സ്വദേശിയും

  സാഗര തീരത്ത് എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് സാഹിത്യവേദി പ്രവര്‍ത്തകര്‍ ഒത്തുകൂടി