updated on:2018-03-12 07:15 PM
ജാസിമിന്റെ മരണത്തില്‍ അന്വേഷണം പോര; പിതാവ് മുഖ്യമന്ത്രിയെ കണ്ട് സങ്കടം ബോധിപ്പിച്ചു

www.utharadesam.com 2018-03-12 07:15 PM,
കാസര്‍കോട്: പത്താംതരം പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ക്കിടെ കാണാതാവുകയും നാലാംനാള്‍ ദുരൂഹ സാഹചര്യത്തില്‍ കീഴൂര്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ജസീമിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജാസിമിന്റെ പിതാവ് ജാഫര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഇന്നലെ ജില്ലയിലെത്തിയ മുഖ്യമന്ത്രിയെ ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ക്കൊപ്പമാണ് ജാഫര്‍ ചെന്ന് കണ്ടത്. മകന്റെ തിരോധാനവും തുടര്‍ന്ന് ഒരുപാട് സംശയങ്ങള്‍ ഉണര്‍ത്തുന്ന തരത്തില്‍ റെയില്‍വെ ട്രാക്കിന് സമീപം ഓവുചാലില്‍ മൃതദേഹം കണ്ടെത്തിയതും ജാഫര്‍ മുഖ്യമന്ത്രിയോട് വിവരിച്ചു.
മകന്റെ മരണത്തിന് പിന്നില്‍ കഞ്ചാവ് ലോബിയാണെന്ന് കരുതാവുന്ന തരത്തില്‍ പല തെളിവുകളും ഉണ്ടെന്നും എന്നാല്‍ ബേക്കല്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ബോധിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നിലെ എല്ലാ സാധ്യതകളും പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ശക്തമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സയ്യിദ് തങ്ങള്‍, ശിഹാബ് കടവത്ത്, കെ.യു. ഉസ്മാന്‍, കെ.യു. റിയാസ്, കബീര്‍ മാങ്ങാട് എന്നിവരും ഉണ്ടായിരുന്നു.Recent News
  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

  വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

  അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാവില്ല-വ്യാപാരി വ്യവസായി ഏകോപന സമിതി

  സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്

  യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി

  രാജീവ് ഗാന്ധി റിസര്‍ച്ച് സെന്റര്‍ ലോഗോ പ്രകാശനം ചെയ്തു

  ബേവൂരിയില്‍ നാടക മത്സരത്തിന് തുടക്കമായി

  ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീമില്‍ ആലംപാടി സ്വദേശിയും

  സാഗര തീരത്ത് എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് സാഹിത്യവേദി പ്രവര്‍ത്തകര്‍ ഒത്തുകൂടി