updated on:2018-03-12 07:18 PM
ആയിരങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്ന് നായന്മാര്‍മൂല വി കെയര്‍ മതവിജ്ഞാന സദസിന് പ്രൗഢ സമാപനം

വി കെയര്‍ നായന്മാര്‍മൂല സംഘടിപ്പിച്ച മതവിജ്ഞാന സദസ്സിന്റെ സമാപന ദിവസം പ്രമുഖ പ്രഭാഷകന്‍ ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തുന്നു
www.utharadesam.com 2018-03-12 07:18 PM,
നായന്മാര്‍മൂല: കാരുണ്യ പ്രവര്‍ത്തനം മുഖ്യലക്ഷ്യമാക്കി രൂപം കൊണ്ട വി കെയര്‍ നായന്മാര്‍മൂലയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നായന്മാര്‍മൂല സ്റ്റേഡിയത്തിലെ നിയാസ് നഗറില്‍ നടന്ന മതവിജ്ഞാന സദസ്സ് സമാപിച്ചു. മൂന്നു ദിവസങ്ങളിലായി ആയിരങ്ങളാണ് മത വിജ്ഞാന സദസ്സിനെത്തിയത്. മുന്‍ മന്ത്രി സി.ടി അഹമ്മദലി സമാപന ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജി.എസ് അബ്ദുല്‍ ഹമീദ് ദാരിമി പ്രാര്‍ത്ഥന നടത്തി. പ്രമുഖ പണ്ഡിതനും പ്രാസംഗികനുമായ ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി. വി കെയര്‍ ചെയര്‍മാന്‍ അച്ചു നായന്മാര്‍മൂല അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി മുഖ്യാതിഥിയായിരുന്നു. എന്‍.എ. അബൂബക്കര്‍ ഹാജി, ടി.എ ഷാഫി, ഫാറൂഖ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് അംഗം താഹിര്‍, പി.പി ഉമ്മര്‍, ബിരാന്‍ നായന്മാര്‍മൂല, ഖാദര്‍ പാലോത്ത്, എസ്. റഫീഖ്, തൗസീഫ് പി.ബി, ജാഫര്‍ ഷരീഫ്, ജാപ്പു പി.ബി., ഹസൈനാര്‍, മജീദ് സല്‍മാന്‍, നാസര്‍, അന്‍വര്‍, അമീന്‍, അഷ്‌റഫ് സല്‍മാന്‍, ബഷീര്‍ ബെന്‍സ്, അഷ്‌റഫ് എന്‍.യു., ഇബ്രാഹിം, ഷമീം, അസ്‌ലം, ബഷീര്‍ കടവത്ത്, ഹാരിസ് എന്‍.എം. തുടങ്ങിയവര്‍ സംബന്ധിച്ചു. ഖാദര്‍ അറഫ സ്വാഗതം പറഞ്ഞു.Recent News
  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം

  മലബാര്‍ ദേവസ്വംബോര്‍ഡ് സംഘം മല്ലികാര്‍ജ്ജുന ക്ഷേത്രം സന്ദര്‍ശിച്ചു

  മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മഷിപ്പേന ഉപയോഗിക്കും

  സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റി; മുഹമ്മദ് കുട്ടി പ്രസി. സിറാജ് സെക്ര.

  ഹിഫഌ കുട്ടികളുടെ ഖതം ദുആയും കൂട്ടുപ്രാര്‍ത്ഥനയും നടത്തി

  27-ാം രാവിനെ ഉണര്‍ത്തി വിശ്വാസികള്‍; ചായസല്‍ക്കാരവും പായസവും ഒരുക്കി സംഘടനകള്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നോട്ട് പുസ്തകങ്ങള്‍ നല്‍കി

  കരിയര്‍ ഗൈഡന്‍സ് സെമിനാറും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ പരിശീലനവും നടത്തി

  റമദാന്‍ വിശുദ്ധിയില്‍ എം.എസ്.എഫിന്റെ സൗഹൃദ സംഗമവും ഇഫ്താറും

  സമസ്ത പൊതു പരീക്ഷ; മികച്ച വിജയവുമായി മൊഗ്രാല്‍ നൂറുല്‍ ഹുദ മദ്രസ

  കിടപ്പു രോഗികള്‍ക്ക് സാന്ത്വനവുമായി വായനശാലാ പ്രവര്‍ത്തകര്‍

  ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് സാന്ത്വനവുമായി ഈ വര്‍ഷവും അവരെത്തി