updated on:2018-03-13 05:58 PM
ബന്ധങ്ങളുടെ മാഹാത്മ്യം വിളിച്ചോതി സീച്ച അബ്ദുല്ലാ'സ് കുടുംബസംഗമം

www.utharadesam.com 2018-03-13 05:58 PM,
കാസര്‍കോട്: ബന്ധങ്ങളുടെ മാഹാത്മ്യം വിളിച്ചോതി മൊഗ്രാല്‍പുത്തൂര്‍ മൊഗര്‍ സീച്ച അബ്ദുല്ലാസ് കുടുംബസംഗമം മാന്യ വിന്‍ടെച്ചില്‍ നടന്നു. നാടിന്റെ മത, സാമൂഹ്യ, കാര്‍ഷിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പി.എസ് അബ്ദുല്ലയുടെ മക്കളും മരുമക്കളും പേരമക്കളും അടങ്ങുന്ന ഇരുന്നൂറോളം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. ഗോരി, ഫുട്‌ബോള്‍, കസേരക്കളി, കൊത്തംകല്ല് തുടങ്ങി വൈവിധ്യമാര്‍ന്ന മത്സരങ്ങളും പാചകമത്സരവും സംഗമത്തിന്റെ ഭാഗമായി നടന്നു. പി.എസ് ഹമീദിന്റെ അധ്യക്ഷതയില്‍ സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, കെ. ഖാദര്‍ കുഞ്ഞിപ്പള്ളി മൊഗര്‍, ഒ.എ ഖാദര്‍ ഹാജി ഒടുവാര്‍, കെ.എം ഖാദര്‍ ഹാജി കട്ടത്തടുക്ക എന്നിവരെ ആദരിച്ചു. പി.എസ്. ഹമീദ്, പി.എസ് മുഹമ്മദ്, എ.പി അബ്ദുല്‍ റഹ്മാന്‍, എ.പി അബ്ദുല്‍ ഖാദര്‍, എ.പി ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ ഉപഹാരം സമ്മാനിച്ചു.
എ.പി അബ്ദുല്‍ ഖാദര്‍, റൗഫ് സുല്‍ത്താന്‍, ഡോ. ഷമീം കട്ടത്തടുക്ക, ഡോ. ഫാത്തിമ ഷമീം, ജാബിര്‍ കുന്നില്‍, എം.എസ് സൈദ് എന്നിവരെ അനുമോദിച്ചു. എം.എസ് ഷരീഫ്, അബ്ബാസ് നായന്മാര്‍മൂല, ഡോ. ഷമീം, മുഹമ്മദ് റഫീഖ്, എം.എസ് സെയ്ദ്, അഫി സുല്‍ത്താന്‍, അബ്ദു എരുതുംകടവ്, റിയാസ് സുല്‍ത്താന്‍, സത്താര്‍ ബേര്‍ക്ക, മജീദ് മൊഗര്‍, അനീസ് വിദ്യാനഗര്‍, സിയാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റഹിം സുല്‍ത്താന്‍, ബഷീര്‍ മൊഗര്‍, അനസ്, ബിലാല്‍, സാബിര്‍, റിഷാന്‍, അബ്ദുല്‍ റഹ്മാന്‍ തട്ടാര്‍മൂല, അബ്ദുല്‍ റഹ്മാന്‍ അറന്തോട്, ആഷിഫ് ബോവിക്കാനം, ഷുക്കൂര്‍ ബ്ലാര്‍ക്കോട്, മുഹമ്മദ് മൊഗ്രാല്‍, എം.എസ് സാഹിര്‍, സഫീര്‍, നവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി