updated on:2018-03-13 06:35 PM
ജില്ലയില്‍ പൊലീസിന് ഇരട്ട നീതിയെന്ന് മുസ്ലിംലീഗ്

www.utharadesam.com 2018-03-13 06:35 PM,
കാസര്‍കോട്: ജില്ലയില്‍ പൊലീസിന് രണ്ടുതരം നീതിയാണെന്ന് മുസ്ലിംലീഗ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടിയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും ലീഗ് പ്രവര്‍ത്തകരെ കള്ള കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും ജില്ലാനേതൃയോഗം ആരോപിച്ചു. സി.പി.എം, ബി.ജെ.പി. സംഘര്‍ഷം നടന്ന കുമ്പള ബംബ്രാണയിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിന് പകരം മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയാണ് ചെയ്തതെന്ന് യോഗം ആരോപിച്ചു. ജില്ലയിലെ ചില പൊലീസ് സ്റ്റേഷനുകള്‍ സി.പി.എം. ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ലീഗ് യോഗം കുറ്റപ്പെടുത്തി. കുമ്പള, കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനുകളില്‍ സി.പി.എം, ബി.ജെ.പി. കക്ഷികളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജാസിമിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ജില്ലയിലെ കഞ്ചാവ്, ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദലി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ. അബ്ദുല്ല, എം.എസ്. മുഹമ്മദ് കുഞ്ഞി, എസ്.എ.എം. ബഷീര്‍, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, വി.കെ. ബാവ, പി.എം.മുനീര്‍ഹാജി, മൂസ ബി. ചെര്‍ക്കള സംബന്ധിച്ചു.Recent News
  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

  വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

  അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാവില്ല-വ്യാപാരി വ്യവസായി ഏകോപന സമിതി

  സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്

  യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി

  രാജീവ് ഗാന്ധി റിസര്‍ച്ച് സെന്റര്‍ ലോഗോ പ്രകാശനം ചെയ്തു

  ബേവൂരിയില്‍ നാടക മത്സരത്തിന് തുടക്കമായി

  ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീമില്‍ ആലംപാടി സ്വദേശിയും

  സാഗര തീരത്ത് എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് സാഹിത്യവേദി പ്രവര്‍ത്തകര്‍ ഒത്തുകൂടി