updated on:2018-03-19 06:32 PM
ലാംപ് ലൈറ്റിംഗും പ്രതിജ്ഞയും സംഘടിപ്പിച്ചു

www.utharadesam.com 2018-03-19 06:32 PM,
തളങ്കര: മാലിക് ദീനാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയന്‍സസിലെ ബി.എസ്.സി നഴ്‌സിംഗ് പതിനാറാം ബാച്ചിന്റെയും ജനറല്‍ നഴ്‌സിംഗ് നാല്‍പത്തി മൂന്നാം ബാച്ചിന്റെയും ലാംപ് ലൈറ്റിംഗും പ്രതിജ്ഞയും സംഘടിപ്പിച്ചു. മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു സുഭദ്രമായ ജീവിത നൗകയെയും തന്റെ പ്രൊഫഷനെയും കൂട്ടിയിണക്കാന്‍ നഴ്‌സിംഗ് മേഖലയിലെ പുതുതലമുറക്ക് കഴിയണമെന്ന് അധ്യക്ഷ പ്രസംഗം നടത്തി കൊണ്ട് മാലിക് ദീനാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് സയന്‍സ് ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത് പറഞ്ഞു. കണ്ണൂര്‍ കനോസ കോളേജ് പ്രിന്‍സിപ്പാളും നഴ്‌സിംഗ് ഡയറക്ടറുമായ അന്നമ്മ ടി. യു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ആലിസ് ഡാനിയേല്‍ ഫ്‌ളോറെന്‍സ് നൈറ്റിങ്ഗള്‍ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. സേവനങ്ങളെ മാനിച്ചു കൊണ്ട് അന്നമ്മ കെ.യുവിന് മാലിക് ദീനാര്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത് പൊന്നാട അണിയിച്ചു. പഠനത്തിലും കലാകായിക രംഗത്തും മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. കോളേജ് കാമ്പസ് അഡ്മിന്‍ സോളി എബ്രഹാമിനെ ആദരിച്ചു.
കമ്മ്യൂണിറ്റി റിലേഷന്‍ ജനമൈത്രി പൊലീസ് കാസര്‍കോട് ഓഫീസര്‍ ജീവന്‍, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം ഉസ്മാന്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍ നഴ്‌സിംഗ് സൂപ്രണ്ട് മറിയാമ്മ, കോളേജ് കാമ്പസ് അഡ്മിന്‍ സോളി എബ്രഹാം, ഷഹനാസ് ബി.എ, ലിയാമോള്‍ ആന്റണി പ്രസംഗിച്ചു.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി