updated on:2018-03-20 06:08 PM
'സ്വകാര്യ ബസുകള്‍ക്ക് റൂട്ട് നമ്പര്‍ അനുവദിക്കണം'

www.utharadesam.com 2018-03-20 06:08 PM,
കാസര്‍കോട്: സംസ്ഥാനത്തുടനീളം സ്വകാര്യ ബസുകള്‍ക്ക് കളര്‍ കോഡ് നടപ്പിലാക്കിയതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലും കളര്‍ കോഡ് നിലവില്‍ വന്നിരിക്കുകയാണ്. ചുവപ്പ്, നീല, പച്ച എന്നിവയാണ് അനുവദിച്ച നിറങ്ങള്‍. കാസര്‍കോട് ജില്ലയില്‍ ഭൂരിഭാഗവും ഓര്‍ഡിനറി സര്‍വ്വീസുകള്‍ ആയതിനാല്‍ മുഴുവന്‍ ബസുകള്‍ക്കും ഒരേ നീലകളറാണ് നടപ്പിലാക്കിയിരിക്കുന്നത്. മലയോര പ്രദേശങ്ങളിലേക്കും ഇന്റീരിയര്‍ റൂട്ടുകളിലേക്കും പോകേണ്ടുന്ന യാത്രക്കാരായ വയോധികര്‍ക്കും കുട്ടികള്‍ക്കും ബസുകള്‍ കണ്ടുപിടിക്കാന്‍ വളരെ വിഷമിക്കേണ്ടി വരുന്നുണ്ട്. ആയതിനാല്‍ ഓരോ റൂട്ടിലേക്കുമുള്ള ബസുകള്‍ക്ക് പ്രത്യേക നമ്പര്‍ അനുവദിച്ച് തീരുമാനമുണ്ടാകണമെന്ന് കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ പ്രവര്‍ത്തകസമിതി യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഗിരീഷ്, എം.എ. അബ്ദുല്ല, സലീം, എന്‍. എം. മുഹമ്മദ്, പി.എ. മുഹമ്മദ്കുഞ്ഞി സംസാരിച്ചു. കെ.എന്‍. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.Recent News
  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു