updated on:2018-03-23 01:57 PM
സ്വര്‍ണ മെഡല്‍ ജേതാക്കളെ അനുമോദിച്ചു

www.utharadesam.com 2018-03-23 01:57 PM,
ചെമനാട്: പി.സി.എം സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായ ചെമനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും സ്വര്‍ണ മെഡലും ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ വിതരണം ചെയ്തു.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കലാ-കായിക-സാഹിത്യ രംഗത്ത് മികച്ച വിജയം കൈവരിച്ച സ്‌കൂളിനെ പ്രസിഡണ്ട് അഭിനന്ദിച്ചു. സ്‌കൂള്‍ മാനേജര്‍ സി. എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി സി.എച്ച് സാജു, കണ്‍വീനര്‍ നൗഷാദ് ആലിചേരി, പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് കൈന്താര്‍, മുഹമ്മദ് കുഞ്ഞി കെ.എ, അമീര്‍ അലി സി.എച്ച്, സമീര്‍ കെ, മുഹ്‌സീന, ഫത്തിമത്ത് സമീറ, നിഹ്മത്തുന്നിസ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹെഡ്മാസ്റ്റര്‍ വി.വി ബാലകൃഷ്ണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിത കെ.വി നന്ദിയും പറഞ്ഞു.



Recent News
  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു