updated on:2018-03-23 06:21 PM
ജാസിം മരണം: അനിശ്ചിതകാല സത്യാഗ്രഹ സമരം നാലാം ദിവസത്തില്‍

www.utharadesam.com 2018-03-23 06:21 PM,
മേല്‍പറമ്പ: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ജാസിമിന്റെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കൊണ്ട് നടക്കുന്ന സമരത്തിന്റെ നാലാംനാള്‍ നൂറ് കണക്കിന് അമ്മമാര്‍ സമരപന്തലിലെത്തി.
3 മണിക്കൂറോളം സമരപന്തലിലിരുന്ന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. നിരാഹാര സത്യാഗ്രത്തിന് ശിഹാബ് ലാദന്‍ കടവത്ത് നേതൃത്വം നല്‍കി. സയീദ് തങ്ങള്‍ മേല്‍പറമ്പ് അധ്യക്ഷത വഹിച്ചു. ചന്ദ്രഗിരി എച്ച്.എസ്. പി.ടി.എ.പ്രസിഡണ്ട് നസീര്‍ കുവ്വത്തൊട്ടി ഉദ്ഘാടനം ചെയ്തു. കല്ലട്ര മാഹിന്‍ ഹാജി, സൈഫുദ്ദീന്‍ കെ. മാക്കോട്, അഹമ്മദലി ബെണ്ടിച്ചാല്‍, ഇംഗ്ലിഷ് അഷറഫ്, ബി.ജെ.പി. നേതാവ് കൈലാസന്‍ പള്ളിപ്പുറം, മൊയ്തീന്‍ കല്ലട്ര, റിയാസ് കീഴൂര്‍, ബി.കെ.മുഹമ്മദ് ഷാ, അബൂബക്കര്‍ ഉദുമ, റഫീക്ക് പാഞ്ചു, സലാം കൈനോത്ത്, മുംതാസ് അബൂബക്കര്‍, ആയിഷ അബുബക്കര്‍, പി.ഡി.പി സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്ല്, ഇബ്രാഹിം കോളിയടുക്കം, ഉസ്മാന്‍ ഉദുമ, ജാസിമിന്റെ പിതാവ് ജാഫര്‍ എം സംസാരിച്ചു.Recent News
  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം

  സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹാക്കത്തോണ്‍

  കലയുടെ വര്‍ണച്ചാര്‍ത്തായ് കാലിഡോസ്‌കോപ്