updated on:2018-03-26 06:13 PM
കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നത്തിന് തടയണയല്ല പരിഹാരം - എം .എ .റഹ്മാന്‍

www.utharadesam.com 2018-03-26 06:13 PM,
കാസര്‍കോട്: പുതുതലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പുഴകള്‍ പുനര്‍ജ്ജനിക്കുകയുള്ളു എന്ന് പ്രൊഫ. എം.എ. റഹ്മാന്‍ പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ പരിശീലനസമിതി (ഡയറ്റ് )സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിന്റെ ഉദ്ഘാടന വേളയില്‍ ആസൂത്രിതമായ പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു .
ജലദരിദ്രമായ ഇക്കാലത്ത് വെറും സ്വപ്‌നങ്ങള്‍കൊണ്ടുമാത്രം പുഴകള്‍ പുനഃസൃഷ്ടിക്കപ്പെടുകയില്ലെന്നും ലക്ഷ്യോന്മുഖമായ ആസൂത്രണമുന്നേറ്റങ്ങള്‍ കൊണ്ട് രാജസ്ഥാന്‍ മരുഭൂമിയില്‍പ്പോലും പുഴകള്‍ പുനര്‍ജ്ജനിക്കുകയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ കര്‍മപദ്ധതിയുടെ നേതൃത്വം വഹിച്ച മനുഷ്യനാണ് ഡോ. രാജേന്ദ്രസിംഗ്. മനുഷ്യ കയ്യേറ്റങ്ങളാണ് പുഴകളുടെ നാശത്തിനുള്ള ഒറ്റ കാരണം.
തടയണനിര്‍മ്മാണം പോലുള്ള ഇടപെടലുകള്‍ പോലും പുഴകളെ തളര്‍ത്തുകയേ ചെയ്യുന്നുള്ളു. കാസര്‍കോടിന്റെ കുടിവെള്ള പ്രശ്‌നം ചന്ദ്രഗിരിപ്പുഴയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് തടയണ നിര്‍മ്മിച്ചതുകൊണ്ട് പരിഹരിക്കാന്‍ പറ്റില്ല. ഏക വിളത്തോട്ടങ്ങള്‍ക്കു പകരം വൃഷ്ടിപ്രദേശങ്ങളില്‍ സ്വാഭാവിക വനങ്ങള്‍ വളര്‍ന്നു വരണം -എം .എ റഹ് മാന്‍ നിര്‍ദ്ദേശിച്ചു.
'ജീവനരേഖ: ചന്ദ്രഗിരിപ്പുഴയുടെ ചരിത്രവര്‍ത്തമാനങ്ങള്‍' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള വിദ്യാഭ്യാസ സെമിനാറില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ മുഖ്യാതിഥി ആയിരുന്നു. പുസ്തകത്തിന്റെ പിറവിയെക്കുറിച്ച് ചീഫ് എഡിറ്റര്‍ ജി.ബി. വല്‍സന്‍ വിശദീകരിച്ചു.
വിവിധ വിദ്യാലയങ്ങളെ പ്രതിനിധാനം ചെയ്ത് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഏഴ് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഡോ. പി. ഭാസ്‌കരന്‍ സ്വാഗതവും ഡോ. സി. ഭാമിനി നന്ദിയും പറഞ്ഞു.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി